ബിലാല്‍ എപ്പോള്‍ ? മമ്മൂട്ടിക്ക് പറയാനുള്ളത് ഇതാണ്

കെ ആര്‍ അനൂപ്

ബുധന്‍, 4 ഒക്‌ടോബര്‍ 2023 (15:31 IST)
ബിലാല്‍ എപ്പോള്‍ ? എന്ന ചോദ്യം മമ്മൂട്ടി ആരാധകര്‍ ചോദിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. ബിലാല്‍ അപ്‌ഡേറ്റ് കാത്തിരിക്കുന്ന ആരാധകരോട് മമ്മൂട്ടിക്ക് പറയാനുള്ളത് ഇതാണ്.
 
താന്‍ ഒരാള്‍ മാത്രം വിചാരിച്ചാല്‍ ബിലാല്‍ സംഭവിക്കില്ല. ആ കഥാപാത്രം ചെയ്യാന്‍ താന്‍ മാത്രം റെഡിയായിട്ട് കാര്യമില്ലല്ലോ. അതിന്റെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവരാണ് ആദ്യം റെഡിയാവേണ്ടതെന്നും മമ്മൂട്ടി പറഞ്ഞു.അമല്‍ നീരദ് വിചാരിച്ചാല്‍ മാത്രമേ ബിലാല്‍ സംഭവിക്കു,അതിനുള്ള സന്നാഹങ്ങള്‍ അവര്‍ ഒരുക്കുന്നത് പോലെയിരിക്കും ബിലാല്‍ സംഭവിക്കാനുള്ള സാധ്യതയെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.
 
കുഞ്ചാക്കോ ബോബനെ നായകനാക്കി പുതിയൊരു സിനിമ ചെയ്യുന്ന തിരക്കിലാണ് നിലവില്‍ അമല്‍ നീരദ്. ഈ സിനിമയ്ക്ക് ശേഷം മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരെ നായകനാക്കി രണ്ട് സിനിമകളും സംവിധായകന്‍ പ്ലാന്‍ ചെയ്യുന്നുണ്ട്.
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍