മണിരത്നത്തിന്റെ ഒ കെ കണ്മണിയ്ക്ക് മികച്ച പ്രതികരണമാണ് യംഗ് സൂപ്പര്‍ സ്റ്റാര്‍ ദുല്‍ഖറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതിനിടയില്‍ പുതിയ ഒരു ഹിറ്റിന് വേണ്ടി തയ്യാറെടുക്കുയയാണ് ദുല്‍ഖര്‍.
ബെസ്റ്റ് ആക്ടര്‍, എ ബി സി ഡി തുടങ്ങിയ ഹിറ്റ് സിനിമകള്‍ ഒരുക്കിയ മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ സിനിമയാണ് ദുല്‍ഖറിന്റെ പുതിയ ചിത്രം. ചിത്രത്തില്‍ അപര്‍ണ ഗോപിനാഥ് ആണ് ദുല്‍ഖറിന്റെ നായികയായി എത്തുന്നത്.
നീരജ് മാധവ്, ചെമ്പന്‍ വിനോദ്, ജോജു ജോര്‍ജ് എന്നിവരും ചിത്രത്തില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഫോര്‍ട്ട് കൊച്ചി, മൂന്നാര്‍, ഗുജറാത്ത് എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്.
ചിത്രം ഓഗസ്റ്റ് അവസാനത്തോടെ പ്രദര്‍ശനത്തിനെത്തും. മാര്‍ട്ടിന്‍ പ്രക്കാട്ട് ദുല്‍ഖര്‍ ടീമിന്റെ എ ബി സി ഡി വന്‍ ഹിറ്റായിരുന്നു. പുതിയ ചിത്രം ഈ വിജയം ആവര്‍ത്തിക്കുമോ എന്നാണ് സിനിമാ ലോകം ആകാംഷയോടെ കാത്തിരിക്കുന്നത്.