അച്ഛനെ പോലെയാവാന്‍ കൊതിച്ച മകന്‍, മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി ദുല്‍ഖര്‍ സല്‍മാന്‍

കെ ആര്‍ അനൂപ്
വ്യാഴം, 7 സെപ്‌റ്റംബര്‍ 2023 (15:01 IST)
മലയാളികളുടെയും പ്രിയ താരം മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകളുമായി മകനും നടനുമായ ദുല്‍ഖര്‍ സല്‍മാന്‍.എന്നും എല്ലായ്‌പ്പോഴും തന്റെ പിതാവിനെപ്പോലെ ആകാനാണ് ആഗ്രഹിച്ചതെന്ന് നടന്‍ പിറന്നാള്‍ ദിനത്തില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
 
ദുല്‍ഖര്‍ സല്‍മാന്റെ കുറിപ്പ്
ഞാനൊരു കുട്ടിയായിരുന്നപ്പോള്‍ ഞാന്‍ ആകാന്‍ ആഗ്രഹിച്ച മനുഷ്യനായിരുന്നു നിങ്ങള്‍. ഞാന്‍ ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ ഞാന്‍ ആകാന്‍ ആഗ്രഹിച്ച നടന്‍ നിങ്ങളായിരുന്നു. ഞാന്‍ ഒരു പിതാവായപ്പോള്‍ ഞാന്‍ ആകാന്‍ ആഗ്രഹിച്ചതെല്ലാം നിങ്ങളായിരുന്നു. ഒരു ദിവസം ഞാന്‍ നിങ്ങള്‍ പാതിയായി മാറുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു!പിറന്നാളാശംസകള്‍ നേരുന്നു. ഇനിയും ഈ ലോകത്തെ രസിപ്പിക്കാനും പ്രചോദനമാകാനും താങ്കള്‍ക്ക് സാധിക്കട്ടെയെന്നും ദുല്‍ഖര്‍ കുറിച്ചു.
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article