പ്രിയഗുരുനാഥന്...ഹൃദയത്തില്‍ നിന്നും ജന്മദിനാശംസകള്‍, മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ ജയസൂര്യ

കെ ആര്‍ അനൂപ്

വ്യാഴം, 7 സെപ്‌റ്റംബര്‍ 2023 (12:36 IST)
മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം തന്നെയാണ് മമ്മൂട്ടി.അഭിനയത്തില്‍ അഞ്ച് പതിറ്റാണ്ട് പിന്നിട്ട അദ്ദേഹത്തിന് രാവിലെ മുതലേ ആശംസാ പ്രവാഹമാണ് വന്നുകൊണ്ടിരിക്കുന്നത്. ജയസൂര്യ തന്റെ ഗുരുനാഥനായ മമ്മൂക്കയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു.
 
'മലയാളിയുടെ മനം നിറച്ച് കലയിലും ജീവിതത്തിലും വഴികാട്ടിയായ് മുന്‍പേ നടക്കുന്ന പ്രിയഗുരുനാഥന് ഹൃദയത്തില്‍ നിന്നും ജന്മദിനാ ആശംസകള്‍',-ജയസൂര്യ എഴുതി.
 
ജയസൂര്യയുടെ കത്തനാര്‍ ദ വൈല്‍ഡ് സോസറര്‍ വരുന്നു. മികച്ചൊരു അണിയറ പ്രവര്‍ത്തകരുടെയും സാങ്കേതിക വിദ്യയുടെയും സഹായത്താല്‍ കത്തനാര്‍ ഒരുങ്ങുകയാണ്. സിനിമയുടെ ടീസര്‍ തരംഗമായി മാറിക്കഴിഞ്ഞു.സിനിമയുടെ 40% ചിത്രീകരണമാണ് നിലവില്‍ പൂര്‍ത്തിയായിരിക്കുന്നത്. ഇനി 130 ദിവസത്തെ ഷൂട്ട് കൂടി ബാക്കിയുണ്ട്. 200 ദിവസത്തെ ഷൂട്ട് ആണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. ഗ്ലിംപ്‌സില്‍ അനുഷ്‌കയുടെ ഭാഗങ്ങള്‍ ഉള്‍പ്പെടുത്താതിരുന്നത് എന്തുകൊണ്ടാണെന്ന് ചോദ്യത്തിന് അണിയറ പ്രവര്‍ത്തകര്‍ക്ക് ഉത്തരമുണ്ട്.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍