മഴക്കാലം എത്തിയതോടെ സംസ്ഥാനത്ത് അസുഖങ്ങളും കൂടി വരുകയാണ്. പലതരത്തിലുള്ള പനികള്‍ ബാധിച്ച് നിരവധി ആളുകളാണ് ആശുപത്രിയില്‍ ചികിത്സ തേടി എത്തുന്നത്. എച്ച് 1 എന്‍ 1 ബാധിച്ച് ചികിത്സയില്‍ കഴിയുകയാണ് നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. സോഷ്യല്‍ മീഡിയയിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചത്.