അഭിനയം മാത്രമല്ല ചിത്രരചനയിലും കഴിവ് തെളിയിച്ച കലാകാരിയാണ് ശ്യാമിലി. നടിയുടെ ആദ്യത്തെ സോളോ ഷോ 'She'കാണാന്‍ മണിരത്നവും സുഹാസിനിയും ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ എത്തി.
ചിത്രരചനയില്‍ ശ്യാമിലിയുടെ ഗുരു എ.വി.ഇളങ്കോ ആണ്. നടി വരച്ച ചിത്രങ്ങള്‍ നിരവധി ഗ്യാലറികളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അനിയത്തിയുടെ ആദ്യത്തെ സോളോ ഷോ കാണുവാന്‍ ശാലിനിയും മക്കളും എത്തിയിരുന്നു.