'മോഹന്‍ലാലിനെ വെറുതെ വിട്ടാല്‍ ദൈവം നിങ്ങളെ അനുഗ്രഹിക്കും' - ശ്രീകുമാര്‍ മേനോനോട് ആരാധകര്‍!

Webdunia
വ്യാഴം, 21 മാര്‍ച്ച് 2019 (15:18 IST)
വി എ ശ്രീകുമാർ മേനോന്റെ ആദ്യചിത്രമായിരുന്നു ഒടിയൻ. മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രം ഏറെ പ്രതീക്ഷകളോടെയാണ് തിയേറ്ററുകളിൽ എത്തിയത്. എന്നാൽ, ആരാധകരേയും പ്രേക്ഷകരേയും നിരാശരാക്കുന്ന ശരാശരിയിലും താഴെ മാത്രമായിരുന്നു ഒടിയൻ. മോഹൻലാലിന്റെ മികച്ച പ്രകടനവും. 
 
സംവിധായകന്റെ വാക്കുകളാണ് അമിത പ്രതീക്ഷയിലേക്ക് നയിച്ചതെന്ന് ആരാധകരടക്കം പറഞ്ഞു. മാര്‍ക്കറ്റിംഗിനായി സ്വീകരിച്ച പ്രമോഷന്‍ തന്ത്രമാണ് സിനിമയ്ക്ക് തിരിച്ചടിയായത്. ഇതിനിടയിൽ കോമ്രഡിനായി മോഹന്‍ലാലും ശ്രീകുമാര്‍ മേനോനും ഒരുമിക്കുന്നുവെന്ന് റിപ്പോർട്ടുകൾ വന്നു. 
 
എന്നാൽ, ഒടിയനു മുന്നേ ആലോചിച്ച പ്രൊജക്ട് ആയിരുന്നുവെന്നും സിനിമയെ കുറിച്ച് മോഹൻലാലിന് പോലും അറിയില്ലെന്നും ശ്രീകുമാർ മേനോൻ വിശദീകരണം നൽകി രംഗത്തെത്തുകയുണ്ടായി. ഇതോടെ ഇനി ദയവ് ചെയ്ത് മോഹൻലാലിനെ വെച്ച് സിനിമ ചെയ്യരുതെന്നാണ് ആരാധകർ പറയുന്നത്. മോഹന്‍ലാലിനെ വെറുതെ വിട്ടാല്‍ ദൈവം നിങ്ങളെ അനുഗ്രഹിക്കുമെന്ന് ഒരാൾ കമന്റ് ചെയ്തു. സമാനമായ അഭിപ്രായമാണ് എങ്ങുമുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

Next Article