പമ്പിൽ പെട്രോൾ അടിച്ചായാലും ജീവിക്കും, എന്നാലും കോംപ്രമൈസ് പറ്റില്ല: തുറന്നടിച്ച് മഡോണ

Webdunia
വ്യാഴം, 7 ഫെബ്രുവരി 2019 (13:21 IST)
മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ നടിയാണ് മഡോണ സെബാസ്‌റ്റ്യൻ. മലയാളത്തിലും തമിഴിലുമായി മികച്ച കഥാപാത്രങ്ങൾ ചെയ്‌ത താരം ഇപ്പോൾ കാസ്‌റ്റിംഗ് കൗച്ചിനേക്കുറിച്ചും സ്‌ത്രീകൾ സിനിമയിൽ നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങളേക്കുറിച്ചും തുറന്നുപറഞ്ഞിരിക്കുകയാണ്.
 
തനിക്ക് അത്തരത്തില്‍ ഒരു അനുഭവമുണ്ടായാല്‍ പേടിയില്ലാതെ തുറന്നു പറയുമെന്നാണ് നടി മഡോണ സെബാസ്‌റ്റ്യന്‍ പറയുന്നത്. താന്‍ സിനിമയെ മാത്രം ആശ്രയിച്ച്‌ ജീവിക്കുന്ന ആള്‍ അല്ലെന്നും പെട്രോള്‍ പമ്പില്‍ പെട്രോള്‍ അടിച്ചായാലും താന്‍ ജീവിക്കും എന്നുമാണ് താരം പറയുന്നത്. 
 
'എനിക്ക് ഇതല്ലെങ്കില്‍ മറ്റൊന്നുണ്ട് എന്നെനിക്ക് ബോധ്യമുണ്ട്. എനിക്ക് നാളെ സിനിമ തന്നില്ലെങ്കില്‍ പെട്രോള്‍ പമ്പില്‍ നിന്ന് പെട്രോളടിച്ചായാലും ജീവിക്കും. എനിക്ക് ഒരു പേടിയുമില്ല അത് പറയാന്‍. നമ്മുടെ മനസ്സമാധാനം കളഞ്ഞ് നമ്മുടെ സ്‌പേസില്‍ മറ്റൊരു വ്യക്തിയെ കയറ്റേണ്ട ആവശ്യം എന്തിരിക്കുന്നു'- മഡോണ പറഞ്ഞു.
 
'സിനിമയില്‍ നിന്ന് തനിക്ക് പണവും പാര്‍പ്പിടവുമെല്ലാം ലഭിച്ചെന്നും അതിന്റെ നന്ദി തനിക്കുണ്ട്. പക്ഷേ നാളെ ഞാന്‍ കോംപ്രമൈസ് ചെയ്താലേ എനിക്ക് വേഷങ്ങള്‍ ലഭിക്കൂ എന്ന് വന്നാല്‍ എനിക്ക് ആ വേഷം വേണ്ട. ഇത്രയേ ഉള്ളു വെരി സിംപിൾ‍. നമ്മളെ ബഹുമാനിക്കാത്തവര്‍ക്കൊപ്പം നില്‍ക്കേണ്ട യാതൊരു ആവശ്യവുമില്ല'- മഡോണ കൂട്ടിച്ചേര്‍ത്തു. കപ്പ ടിവിയുടെ ഹാപ്പിനസ് പ്രൊജക്റ്റിലാണ് താരം മനസു തുറന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article