ഒരു സിനിമയ്ക്ക് അഞ്ച് കോടി,മാളവിക മോഹന്റെ ആസ്തി എത്രയെന്ന് അറിയാമോ?

കെ ആര്‍ അനൂപ്
വെള്ളി, 19 ഏപ്രില്‍ 2024 (10:33 IST)
മലയാള സിനിമയിലൂടെ കരിയർ ആരംഭിച്ച് ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്ന നടിയായി മാറിയ താരമാണ് മാളവിക മോഹനന്‍.
 
മാളവിക മോഹന്റെ ആസ്തി രണ്ട് മില്യണ്‍ ഡോളർ ആണെന്നാണ് റിപ്പോർട്ടുകൾ. അതായത് 16 കോടി രൂപ വരും. തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും കൂടുതൽ ആസ്തിയുള്ള നടിമാരിൽ ഒരാളായി മാളിക മാറിക്കഴിഞ്ഞു. തീർന്നില്ല ഓരോ സിനിമയ്ക്കും താരത്തിന് പ്രതിഫലത്തിൽ ഗണ്യമായ വർദ്ധനവാണ് ഉണ്ടായത്.മമ്മൂട്ടിക്കൊപ്പം ഗ്രേറ്റ് ഫാദര്‍, രജനീകാന്തിനൊപ്പം പേട്ട, വിജയ്‌ക്കൊപ്പം മാസ്റ്റര്‍ എന്നീ സിനിമകളിലൂടെ താരത്തിന്റെ താരമൂല്യം ഉയർന്നു.
 
ഒരു സിനിമയ്ക്ക് അഞ്ച് കോടി രൂപ വരെ മാളവിക പ്രതിഫലമായി വാങ്ങുന്നുണ്ടെന്നാണ് കേൾക്കുന്നത്. അഭിനയത്തിന് പുറമേ നിരവധി പരസ്യ ചിത്രങ്ങളിലൂടെയും ബ്രാന്‍ഡ് സഹകരണങ്ങളിലൂടേയും താരം വലിയ തുക സമ്പാദിക്കുന്നുണ്ട്.ജോസ് ആലുക്കാസ്, ഹീറോ ഹോണ്ട, മാതൃഭൂമി യാത്ര തുടങ്ങിയവയുമായി നടി പരസ്യകരാറിലേര്‍പ്പെട്ടിട്ടുണ്ട്.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article