അതേസമയം വ്‌ളോഗിനിടയിലെ പല രംഗങ്ങളും സോഷ്യല്‍ മീഡിയയില്‍ ട്രോളായിട്ടുണ്ട്. അതിലൊന്നാണ് ദിയ കൃഷ്ണ പ്രസവ വേദനയെടുത്ത് പുളയുന്നതിനിടെ സഹോദരിമാര്‍ ചിരിച്ചുകൊണ്ട് പോസ് ചെയ്യുന്ന ദൃശ്യങ്ങള്‍. ദിയയുടെ ചേച്ചി അഹാന കൃഷ്ണയും അനിയത്തിമാരായ ഇഷാനി കൃഷ്ണ, ഹന്‍സിക കൃഷ്ണ എന്നിവര്‍ ക്യാമറയിലേക്ക് പോസ് ചെയ്യുന്നത് കാണാം. മാത്രമല്ല അമ്മ സിന്ധു കൃഷ്ണയെയും ഇതില്‍ കാണിക്കുന്നുണ്ട്.
പ്രസവ സമയത്ത് കൃഷ്ണകുമാറും കുടുംബവും ദിയയ്ക്കൊപ്പം ഉണ്ടായിരുന്നു. ദിയയുടെ ജീവിതപങ്കാളി അശ്വിനെയും വീഡിയോയില്‍ കാണാം. നിയോം അശ്വിന്‍ കൃഷ്ണ എന്നാണ് കുഞ്ഞിനു പേരിട്ടിരിക്കുന്നത്. പ്രസവശേഷം ആശുപത്രി ജീവനക്കാര്‍ക്ക് കൃഷ്ണകുമാര്‍ മധുരം വിതരണം ചെയ്തു. ഏകദേശം ഒരു മണിക്കൂറോളം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഡെലിവറിക്കായി ലേബര്‍ റൂമിലേക്ക് പോകുന്നതിനു മുന്‍പുള്ള വിശേഷങ്ങളും ദിയ പങ്കുവയ്ക്കുന്നുണ്ട്.
സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് ദിയയെയും കുടുംബത്തെയും പ്രശംസിച്ചിരിക്കുന്നത്. ലോകത്തുള്ള എല്ലാ പുരുഷന്‍മാരും ഈ വീഡിയോ കണ്ടിരിക്കണമെന്നും പ്രസവ സമയത്ത് ഒരു സ്ത്രീ കടന്നുപോകുന്ന അവസ്ഥകളെ മനസിലാക്കണമെന്നും ദിയയുടെ വീഡിയോയ്ക്കു താഴെ നിരവധി പേര്‍ കമന്റ് ചെയ്തിട്ടുണ്ട്.