Diya Krishna Delivery Vlog: ദിയ കൃഷ്ണയുടെ പ്രസവ വീഡിയോയ്ക്കു കാഴ്ചക്കാര്‍ 50 ലക്ഷം കടന്നു; പുരുഷന്‍മാര്‍ നിര്‍ബന്ധമായും കാണേണ്ടതെന്ന് സോഷ്യല്‍ മീഡിയ

രേണുക വേണു

ചൊവ്വ, 8 ജൂലൈ 2025 (08:46 IST)
Diya Krishna - Birth Vlog

Diya Krishna - Birth Vlog: സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറും നടന്‍ കൃഷ്ണകുമാറിന്റെ മകളുമായ ദിയ കൃഷ്ണയുടെ പ്രസവ വീഡിയോ യുട്യൂബില്‍ ട്രെന്‍ഡിങ് ആയി തുടരുന്നു. ഒരു ദിവസം കൊണ്ട് വീഡിയോയുടെ കാഴ്ചക്കാരുടെ എണ്ണം 50 ലക്ഷം കടന്നു. 
 
ഇന്നു രാവിലെ വരെയുള്ള കണക്കുപ്രകാരം യുട്യൂബില്‍ ആകെ കാഴ്ചക്കാര്‍ 57 ലക്ഷത്തിനു മുകളിലായിട്ടുണ്ട്. ട്രെന്‍ഡിങ്ങില്‍ ഒന്നാമതാണ് വീഡിയോ. ദിയയുടെ യുട്യൂബ് ചാനലായ ഓസി ടാക്കീസിലൂടെയാണ് പ്രസവ വീഡിയോ പുറത്തുവിട്ടത്. 


പ്രസവ സമയത്ത് കൃഷ്ണകുമാറും കുടുംബവും ദിയയ്‌ക്കൊപ്പം ഉണ്ടായിരുന്നു. ദിയയുടെ ജീവിതപങ്കാളി അശ്വിനെയും വീഡിയോയില്‍ കാണാം. നിയോം അശ്വിന്‍ കൃഷ്ണ എന്നാണ് കുഞ്ഞിനു പേരിട്ടിരിക്കുന്നത്. പ്രസവശേഷം ആശുപത്രി ജീവനക്കാര്‍ക്ക് കൃഷ്ണകുമാര്‍ മധുരം വിതരണം ചെയ്തു. ഏകദേശം ഒരു മണിക്കൂറോളം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഡെലിവറിക്കായി ലേബര്‍ റൂമിലേക്ക് പോകുന്നതിനു മുന്‍പുള്ള വിശേഷങ്ങളും ദിയ പങ്കുവയ്ക്കുന്നുണ്ട്. 

സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് ദിയയെയും കുടുംബത്തെയും പ്രശംസിച്ചിരിക്കുന്നത്. ലോകത്തുള്ള എല്ലാ പുരുഷന്‍മാരും ഈ വീഡിയോ കണ്ടിരിക്കണമെന്നും പ്രസവ സമയത്ത് ഒരു സ്ത്രീ കടന്നുപോകുന്ന അവസ്ഥകളെ മനസിലാക്കണമെന്നും ദിയയുടെ വീഡിയോയ്ക്കു താഴെ നിരവധി പേര്‍ കമന്റ് ചെയ്തിട്ടുണ്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍