കാലുകള്‍ കെട്ടിയിട്ട്, 35 ദിവസത്തോളം വീല്‍ ചെയറില്‍,ഉണ്ണി മുകുന്ദനെ പ്രശംസിച്ച് സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍

കെ ആര്‍ അനൂപ്
ശനി, 13 ഏപ്രില്‍ 2024 (15:11 IST)
നടന്‍ ഉണ്ണിമുകുന്ദന്റെ ജയ് ഗണേഷ് വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഇപ്പോഴിതാ നടന്‍ ഉണ്ണി മുകുന്ദന്റെ അഭിനയപ്രതിബദ്ധതയെ പ്രശംസിച്ച് സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍.
 
'ഉണ്ണി മുകുന്ദന്റെ ഇടപെടല്‍, പ്രതിബദ്ധത, കഠിനാധ്വാനം എന്നിവയില്‍ ഞാന്‍ അതിശയിച്ച സമയങ്ങളുണ്ട്. ഇത് ഏറ്റവും കഠിനമായ വേഷമാണെന്ന് അദ്ദേഹത്തിന് ഒരിക്കലും തോന്നിയിട്ടില്ല. രാവിലെ 7 മുതല്‍ രാത്രി 9 വരെ കാലുകള്‍ കെട്ടിയിട്ട്, ഏകദേശം 35 ദിവസത്തോളം വീല്‍ ചെയറിലിരുന്നു. അപ്പോഴും ഏറ്റവും അപകടകരമായ രംഗങ്ങള്‍ അവതരിപ്പിക്കുന്നു, പരാതിപ്പെടാതെ തന്നെ.
 
പ്രേക്ഷകന്‍ എന്ന നിലയില്‍ നിങ്ങളെ അത് ബോധ്യപ്പെടുത്താനുള്ള മാന്യമായ ഒരു ശ്രമമാണിത് . ഈ പ്രകടനത്തെ ഞാന്‍ അത്ഭുതം എന്ന് വിളിക്കും . വെല്‍ഡണ്‍ ഉണ്ണി മുകുന്ദന്‍ ' - രഞ്ജിത്ത് ശങ്കര്‍ സോഷ്യല്‍ മീഡിയയില്‍ എഴുതി.

അനുബന്ധ വാര്‍ത്തകള്‍

Next Article