Jai Ganesh Box Office Collection: ഉണ്ണി മുകുന്ദന്‍ ചിത്രം ജയ് ഗണേഷിന് തണുപ്പന്‍ പ്രതികരണം. രണ്ടാം ദിനമായ ഇന്നലെ 50 ലക്ഷത്തില്‍ താഴെ മാത്രമാണ് ചിത്രത്തിനു ബോക്‌സ് ഓഫീസില്‍ നിന്ന് കളക്ട് ചെയ്യാന്‍ സാധിച്ചത്. ബുക്ക് മൈ ഷോയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ വിറ്റുപോയത് ഒന്‍പതിനായിരത്തില്‍ താഴെ ടിക്കറ്റുകള്‍ മാത്രം. ആവേശം, വര്‍ഷങ്ങള്‍ക്കു ശേഷം എന്നീ സിനിമകള്‍ വമ്പന്‍ വിജയമായതാണ് ജയ് ഗണേഷിനു തിരിച്ചടിയായത്.
രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത ജയ് ഗണേഷ് ഏപ്രില്‍ 11 വ്യാഴാഴ്ചയാണ് റിലീസ് ചെയ്തത്. പ്രേക്ഷകരില്‍ ഏതെങ്കിലും തരത്തിലുള്ള വൈകാരിക അടുപ്പം തോന്നിപ്പിക്കുന്നതില്‍ 'ജയ് ഗണേഷ്' പരാജയപ്പെട്ടെന്നാണ് ലെന്‍സ് മാന്‍ റിവ്യുവില്‍ പറയുന്നത്. അലസമായ തിരക്കഥയാണ് സിനിമയെ മോശമാക്കിയതെന്നാണ് എക്സ് പ്ലാറ്റ്ഫോമില്‍ ഒരു പ്രേക്ഷകന്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.
കരിയറിന്റെ തുടക്കത്തില്‍ ശ്രദ്ധേയമായ സിനിമകള്‍ ചെയ്ത രഞ്ജിത് ശങ്കര്‍ സമീപകാലത്ത് പ്രേക്ഷകരെ നിരാശപ്പെടുത്തുകയാണ്. അതിന്റെ അവസാന ഉദാഹരണമാണ് ജയ് ഗണേഷ്. കാമ്പില്ലാത്ത തിരക്കഥയും പ്രേക്ഷകരെ എന്‍ഗേജ് ചെയ്യിപ്പിക്കാന്‍ സാധിക്കാത്ത മേക്കിങ്ങും ജയ് ഗണേഷിനെ വിരസമാക്കുന്നതായി ആദ്യ ഷോയ്ക്കു ശേഷം നിരവധി പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടു.
ആദ്യദിനം കേരളത്തില്‍ നിന്ന് 50 ലക്ഷം രൂപയിലധികമാണ് ജയ് ഗണേഷ് കളക്ട് ചെയ്തത്.