ചാന്തുപൊട്ടിൽ നിന്നും രാജീവ് രവിയെ മാറ്റിയത് ജനപ്രിയൻ പറഞ്ഞിട്ടോ? - ദിലീപുമായി വഴക്കിട്ടതിനെ കുറിച്ച് ലാൽ ജോസ്

Webdunia
ബുധന്‍, 20 മാര്‍ച്ച് 2019 (14:49 IST)
ദിലീപ് നായകനായ ചന്തുപൊട്ട് എന്ന ചിത്രത്തിന് സമ്മിശ്രപ്രതികരണങ്ങളായിരുന്നു തിയേറ്ററിൽ നിന്നും ലഭിച്ചത്. ചിത്രത്തിൽ രാജീവ് രവിയെ ആയിരുന്നു ആദ്യം ഛായാഗ്രഹണം നിർവ്വഹിക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ, നിർമ്മാതാവിൽ നിന്നും എതിർപ്പുണ്ടായതിനെ തുടർന്ന് രാജീവിനെ മാറ്റി അഴകപ്പനെ വെയ്ക്കുകയായിരുന്നു. സ്റ്റാര്‍ ആന്റ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് ലാല്‍ ജോസ് ഇക്കാര്യം പറഞ്ഞത്.
 
ചാന്ത്പൊട്ടിൽ നിന്ന് രാജീവിനെ മാറ്റാൻ കാരണമായത് അതിനു മുന്നേയിറങ്ങിയ രസികൻ കാരണമായിരുന്നു. 
2004ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചത് രാജീവ് രവിയായിരുന്നു. തിയേറ്റര്‍ പ്രിന്റ് ഇരുണ്ടുപോയത് ക്യാമറയുടെ പ്രശ്‌നം കൊണ്ടാണെന്ന തരത്തില്‍ ഇന്‍ഡസ്ട്രിയില്‍ ചിലര്‍ വാര്‍ത്ത പ്രചരിപ്പിച്ചു. 
 
അത് രാജീവ് രവിയില്‍ ചില തെറ്റിദ്ധാരണകള്‍ ജനിക്കാന്‍ കാരണമായി. ലാബില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായതായിരുന്നു കാരണം. അതുകൊണ്ടാണ് തിയേറ്റര്‍ പ്രിന്റ് ഇരുണ്ടു പോയത്. ചിത്രം പരാജയപ്പെട്ടത് ക്യാമറയുടെ പ്രശ്‌നങ്ങള്‍ കാരണമായെന്ന് ചിലര്‍ പറഞ്ഞു പരത്തി. അതോടെ, ചാന്ത്പൊട്ടിൽ രാജീവ് വേണ്ടെന്ന് നിർമാതാക്കൾ പറഞ്ഞു. 
 
അതിന്റെ പേരില്‍ രാജീവിന് ദിലീപിനോട് പിണക്കമായി. ദിലീപ് പറഞ്ഞിട്ടാണ് അദ്ദേഹത്തെ മാറ്റിയതെന്ന് രാജീവ് വിചാരിച്ചു. അതിന്റെ പേരില്‍ ഞാനും ദിലീപും തമ്മില്‍ വഴക്കുണ്ടായിട്ടുണ്ട്. സത്യങ്ങള്‍ ഞാന്‍ പോലുമറിയുന്നത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. - ലാൽ ജോസ് പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article