നീണ്ട പതിനാലു വർഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്ക് തിരികെ എത്തുകയാണ് സംവിധായകൻ ഭദ്രൻ. ജോജു, സൌബിൻ, റിമ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജൂതൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ അനൌൺസ്മെന്റ് ആരാധകർ ആവേശത്തോടെയാണ് ഏറ്റെടുത്തത്.
ഏത് സിനിമ ചെയ്യുമ്പോളും അതിനു അനുയോജ്യരായ അഭിനേതാക്കളെ കണ്ടെത്തണം എന്ന് ഭദ്രൻ പറയുന്നു. ‘ഒരു സംവിധായകന്‍ മോഹന്‍ലാലിനെ വച്ച്, അല്ലെങ്കില്‍ മമ്മൂട്ടിയെ വച്ച് ഒരു സിനിമ ചെയ്യാന്‍ തീരുമാനിച്ചെന്നിരിക്കട്ടെ. ഇടയ്ക്കവര്‍ പറയുകയാണ് ‘ഞാന്‍ പിന്‍മാറുന്നു, എനിക്കിത് ചെയ്യാനാകില്ല’ എന്ന്. അങ്ങനെയെങ്കില്‍ ആ പടം പെട്ടിയില്‍ വയ്ക്കാന്‍ തോന്നണം സംവിധായകന്. അത്ര കൃത്യത വേണം അഭിനേതാക്കളെ തിരഞ്ഞെടുക്കുമ്പോള്‍‘.