‘ആർക്കായാലും വേണ്ടില്ല, വോട്ട് ചെയ്യുക’ - പി രാജീവിന് വിജയാശംസകൾ നേർന്ന് മമ്മൂട്ടി !

ബുധന്‍, 20 മാര്‍ച്ച് 2019 (09:00 IST)
എറണാകുളം നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി പി രാജീവിന് വിജയാശംസകളുമായി നടന്‍ മമ്മൂട്ടി. പ്രചരണത്തിനിടെ മമ്മൂട്ടിയുടെ വീട്ടിലെത്തിയതായിരുന്നു പി രാജീവ് പിന്തുണ അറിയിച്ചത്. എല്ലാവരും വോട്ട് ചെയ്യണമെന്ന് മമ്മൂട്ടി ഓര്‍മ്മിപ്പിക്കുകയും ചെയ്തു. 
 
അഞ്ച് വര്‍ഷം കൂടുമ്പോള്‍ കിട്ടുന്ന അധികാരമാണ് വോട്ടവകാശം. അത് എല്ലാവരും വിനിയോഗിക്കണം. ആര്‍ക്കായാലും വോട്ട് ചെയ്യണം. വോട്ട് ചെയ്യാതിരിക്കുക എന്നത് ജനാധിപത്യ പ്രക്രിയയുടെ ഭാഗമാകാതിരിക്കലാണെന്നും മമ്മൂട്ടി ഓര്‍മ്മിപ്പിച്ചു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍