വിവിധ ജോണറുകളിലുള്ള ചിത്രങ്ങളില്‍ അഭിനയിക്കുക എന്നതാണ് സിനിമകള്‍ തെരഞ്ഞെടുക്കുമ്പോള്‍ മമ്മൂട്ടി സ്വീകരിക്കുന്ന സ്ട്രാറ്റജി. ഒരു വര്‍ഷം ഒരേ രീതിയിലുള്ള സിനിമകളുടെ ഭാഗമാകാതിരിക്കാന്‍ ശ്രദ്ധിക്കും. തുടര്‍ച്ചയായി രണ്ടോ മൂന്നോ ഫാമിലി ത്രില്ലറുകളില്‍ അഭിനയിച്ചതുകൊണ്ടാണ് ‘ദൃശ്യം’ എന്ന പ്രൊജക്ട് മമ്മൂട്ടി വേണ്ടെന്നുവച്ചതെന്നതുപോലും ഓര്‍ക്കുക.
എന്താണ് അതിന് കാരണമെന്ന് അന്വേഷിച്ചാല്‍ പ്രത്യേകിച്ച് ഒരു കാരണവുമില്ല എന്ന ഉത്തരത്തിലെത്തും. അവര്‍ ഒരുമിക്കാന്‍ പലതവണ ശ്രമിച്ചെങ്കിലും അതൊന്നും ഒരു പ്രൊജക്ടായി രൂപപ്പെട്ടില്ല എന്നതാണ് വാസ്തവം. മമ്മൂട്ടിയെ നായകനാക്കി ഒരു പൊലീസ് സ്റ്റോറി റോഷന്‍ ആന്‍ഡ്രൂസ് ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നതാണ്. എന്നാല്‍ അതിന്‍റെ തിരക്കഥ എങ്ങുമെത്തിയില്ല എന്നാണ് അറിയാന്‍ കഴിയുന്നത്.