സൂപ്പര്‍താര ചിത്രങ്ങളുടെ ടീസറും ട്രെയിലറും ഒരേ ദിവസം, ആര് നേടും? രാജയോ ലൂസിഫറോ?

തിങ്കള്‍, 18 മാര്‍ച്ച് 2019 (12:21 IST)
വിഷുക്കാലത്ത് മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സിനിമകള്‍ വീണ്ടും ഒരുമിച്ചെത്തുകയാണ്. സൂപ്പര്‍താര ചിത്രങ്ങള്‍ തമ്മിൽ വീണ്ടുമൊരു മത്സരം. ഇത് രണ്ട് പേരുടെയും ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്. മോഹന്‍ലാലിന്റെ ലൂസിഫര്‍ മാര്‍ച്ച് അവസാന വാരവും മമ്മൂട്ടിയുടെ മധുര രാജ എപ്രില്‍ 12നുമാണ് എത്തുന്നത്. 
 
മധുര രാജയുടെ ടീസര്‍ മാര്‍ച്ച് 20ന് പുറത്തിറങ്ങുമെന്നായിരുന്നു സംവിധായകന്‍ വൈശാഖ് അറിയിച്ചിരുന്നത്.  മധുരരാജ ടീസര്‍ റിലീസ് ചെയ്യുന്ന അന്ന് തന്നെ ലൂസിഫര്‍ ട്രെയിലറും പുറത്തിറങ്ങുമെന്നാണ് അറിയുന്നത്. അങ്ങനെയെങ്കിൽ തീപാറുന്ന കളിയായിരിക്കും ഇത്തവണയെന്ന് വ്യക്തം. 
 
രണ്ടു സിനിമകളുടെയും പ്രീ റിലീസ് പരിപാടികള്‍ക്ക് നേരത്തെ തന്നെ തുടക്കമായിരുന്നു. ഇതിനിടെയാണ് ആരാധകര്‍ക്ക് ഒന്നടങ്കം ആവേശമായി സിനിമകളുടെ ടീസര്‍- ട്രെയിലര്‍ റിലീസ് തിയ്യതികള്‍ പുറത്തുവന്നിരിക്കുന്നത്. 
 
പൃഥ്വിരാജ് സുകുമാരന്റെ ആദ്യ സംവിധാന സംരഭം കൂടിയായ സിനിമ മാര്‍ച്ച് 28ന് തിയ്യേറ്ററുകളിലേക്ക് എത്തുന്നു. വൈശാഖ് സംവിധാനം ചെയ്യുന്ന സിനിമ പോക്കിരിരാജയുടെ രണ്ടാം ഭാഗമാണ്. ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമുളള മധുരരാജയുടെ തിരിച്ചുവരവ് തന്നെയായിരിക്കും സിനിമയുടെ മുഖ്യ ആകര്‍ഷണമാവുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍