‘തനിയാവർത്തനത്തിനു ശേഷം ഇതാദ്യം, പേരൻപിൽ മമ്മൂട്ടിയെന്ന പുതുമുഖ നടൻ‘ - പ്രീമിയർ ഷോ കണ്ട താരങ്ങളുടെ പ്രതികരണം

Webdunia
തിങ്കള്‍, 28 ജനുവരി 2019 (11:39 IST)
മമ്മൂട്ടിയെ നായകനാക്കി റാം സംവിധാനം ചെയ്ത പേരൻപ് റിലീസിനൊരുങ്ങുകയാണ്. ഫെബ്രുവരി ഒന്നിനാണ് ചിത്രം റിലീസ് ചെയ്യുക. അതിനിടയിൽ അണിയറ പ്രവർത്തകർ കൊച്ചിയിൽ ചിത്രത്തിനു പ്രത്യേക ഷോ നടത്തിയിരുന്നു. കൊച്ചിയിൽ സംഘടിപ്പിച്ച പേരൻപിന്റെ പ്രീമിയർ ഷോ കണ്ട താരങ്ങളുടെ പ്രതികരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. 
 
‘പേരൻപിൽ ഒരു പുതുമുഖ നടനാണ്. നമ്മളെ അമ്പരപ്പിക്കുന്ന ആ പുതുമുഖ നടൻ വേറെയാരുമല്ല മമ്മൂട്ടിയാണ്. അദ്ദേഹം എന്ത് ചെയ്താലും അത് പുതുമയാണ്. ജീവിതത്തിൽ ഇത്തരമൊരു സബ്ജക്ട് സിനിമയാക്കാൻ ഞാൻ ഒരിക്കലും ധൈര്യപ്പെടില്ല.‘ - സംവിധായകൻ സത്യൻ അന്തിക്കാട്. 
 
‘പേരൻപ് കണ്ടിറങ്ങിയപ്പോഴുള്ള വിങ്ങൽ മനസ്സിൽ ഇപ്പോഴുമുണ്ട്. അപൂർവ്വമായി മാത്രമാണ് സിനിമ കണ്ടിറങ്ങുമ്പോൾ ഇങ്ങനെ വിങ്ങൽ ഉണ്ടാക്കുന്ന സിനിമകൾ ഉണ്ടാകുന്നത്. ആർദ്രമായ സിനിമയാണിത്. ഇങ്ങനെ സൂഷ്മാഭിനയം കാഴ്ച വെയ്ക്കാൻ കഴിയുന്ന മറ്റൊരു നടൻ ഇന്ത്യയിൽ ഇല്ല. എന്തുകൊണ്ടാണ് റാം മമ്മൂക്കയെ സെലക്ട് ചെയ്തത് എന്നതിന്റെ ഉത്തമ‌ ഉദാഹരണമാണീ സിനിമ. - സംവിധായകൻ കമൽ.
 
‘തനിയാവർത്തനത്തിനു ശേഷം എന്നെ ഇത് പോലെ ഉലച്ച സിനിമ വേറെയില്ല’ - എസ് എൻ സ്വാമി.

അനുബന്ധ വാര്‍ത്തകള്‍

Next Article