ദിലീപ് നായകനാവില്ല; നാദിര്‍ഷ ചിത്രത്തില്‍ ബിജു മേനോന്‍ !

Webdunia
ബുധന്‍, 12 സെപ്‌റ്റംബര്‍ 2018 (15:34 IST)
നാദിര്‍ഷ സംവിധാനം ചെയ്യുന്ന അടുത്ത മലയാള ചിത്രത്തില്‍ ദിലീപ് നായകനാവില്ല. ബിജു മേനോന്‍ ആണ് ചിത്രത്തിലെ നായകന്‍. ‘മേരാനാം ഷാജി’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
 
ദിലീപിനെ നായകനാക്കി ‘കേശു ഈ വീടിന്‍റെ നാഥന്‍’ എന്നൊരു സിനിമ നാദിര്‍ഷ നേരത്തേ പ്ലാന്‍ ചെയ്തിരുന്നു. ആ സിനിമയില്‍ 90 വയസുകാരന്‍റെ വേഷത്തിലാണ് ദിലീപ് അഭിനയിക്കാനിരുന്നത്. എന്നാല്‍ അടുത്തിടെ കമ്മാരസംഭവം എന്ന ചിത്രത്തിലും ദിലീപ് 90കാരനായി അഭിനയിച്ചിരുന്നു. അതുകൊണ്ട് ആ സിനിമയില്‍ നിന്ന് ദിലീപ് പിന്‍‌മാറുകയാണുണ്ടായത്. 
 
എന്നാല്‍ ‘കേശു ഈ വീടിന്‍റെ നാഥന്‍’ എന്ന ചിത്രം ഉപേക്ഷിച്ചിട്ടില്ല. ദിലീപ് തന്നെ ഈ സിനിമ നിര്‍മ്മിക്കും. ചിത്രത്തില്‍ മലയാളത്തിലെ മറ്റൊരു നടന്‍ നായകനാകും. ‘മേരാനാം ഷാജി’ക്ക് ശേഷമായിരിക്കും ആ സിനിമ ചെയ്യുക.
 
മേരാനാം ഷാജിയില്‍ ബിജുമേനോനോടൊപ്പം ആസിഫ് അലിയും ബൈജുവും നായക തുല്യ കഥാപാത്രങ്ങളായി എത്തും. മൂന്നുപേരുടെയും കഥാപാത്രങ്ങള്‍ക്ക് ഷാജി എന്നാണ് പേര്. നിഖില വിമല്‍ നായികയാകുന്ന സിനിമയില്‍ ശ്രീനിവാസനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
 
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലായി ചിത്രീകരിക്കുന്ന മേരാനാം ഷാജിയുടെ ഷൂട്ടിംഗ് നവംബര്‍ 16ന് ആരംഭിക്കും. 

അനുബന്ധ വാര്‍ത്തകള്‍

Next Article