ദിലീപ്- കാവ്യ വിവാഹം കഴിഞ്ഞപ്പോള്‍ എല്ലാവരും അന്വേഷിച്ചത് മഞ്ജു വാര്യര്‍ എവിടെ എന്നായിരുന്നു. മാനസികമായി മഞ്ജു തകര്‍ന്നിരിക്കുകയാണെന്നും അതല്ല, ദിലീപ്- കാവ്യ വിവാഹം ലൈവായി മഞ്ജു ടിവില്‍ കണ്ടു എന്നതരത്തിലും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അതൊന്നും ഔദ്യോഗികമായിട്ടായിരുന്നില്ല. ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് മഞ്ജു പ്രതികരിച്ചു.
തന്റെ ഔദ്യോഗികമായ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു മഞ്ജു പ്രതികരിച്ചത്. എന്നാല്‍, ദിലിപ്- കാവ്യ വിവാഹത്തെ കുറിച്ചായിരുന്നില്ല മഞ്ജുവിന് പറയാനുണ്ടായിരുന്നത്. അന്തരിച്ച ക്യൂബന്‍ വിപ്ലവ നേതാവ് ഫിദല്‍ കാസ്ട്രോയെ കുറിച്ചായിരുന്നു മഞ്ജുവിന് പറയാനുണ്ടായിരുന്നത്. തോൽക്കാൻ തയ്യാറാകാതിരുന്ന ആ ജീവിതം നല്‍കിയ പ്രചോദനം ചെറുതല്ല എന്ന് മഞ്ജു പറയുന്നു.
മഞ്ജുവിന്റെ വാക്കുകളിലൂടെ:
ലോകമെങ്ങുമുള്ള പോരാളികളുടെ സംഗീതമായിരുന്നു ഫിദൽ കാസ്ട്രോ. ശരിയെന്ന് താൻ വിശ്വസിച്ചതിനു വേണ്ടിയുള്ള ആ പോരാട്ടത്തിൽ അപ്പുറത്തായിരുന്നു ആളും ആരവവും സന്നാഹങ്ങളും സാമ്രാജ്യത്വ സൗഹൃദങ്ങളും. പക്ഷേ 'മനുഷ്യർ' എപ്പോഴും ഇപ്പുറത്തുതന്നെയായിരുന്നു; ഫിദലിനൊപ്പം...ശക്തരായ ശത്രുക്കളെ അദ്ദേഹം ജയിച്ചത് മനക്കരുത്തും ആശയങ്ങളുടെ ഉൾക്കരുത്തും കൊണ്ടാണ്. 'മൈ ലൈഫ്'എന്ന പുസ്തകം വായിച്ച ചെറുപ്പകാലം തൊട്ടേ, തോൽക്കാൻ തയ്യാറാകാതിരുന്ന ആ ജീവിതം നല്‍കിയ പ്രചോദനം ചെറുതല്ല. തോൽക്കരുത് എന്ന് പഠിപ്പിച്ചതിന്റെ പേരിലാകും വരുംകാലം അദ്ദേഹത്തെ ഓർമിക്കുക..