നടൻ ദിലീപ് വീണ്ടും ദുബായിലേക്ക്. ദിലീപിന്റേയും നാദിർഷായുടെയും ഉടമസ്ഥതയിലുള്ള ദേ പുട്ട് റെസ്റ്റൊറന്റിന്റെ ഉദ്ഘാടനത്തിനായിട്ടായിരുന്നു ദിലീപ് അവസാനം ദുബായിലേക്ക് പോയത്. ഇതിനായി കോടതിയിൽ നിന്നും പ്രത്യേകം അനുമതിയും നേടിയിരുന്നു.
രാമചന്ദ്ര ബാബു സംവിധാനം ചെയ്യുന്ന പ്രൊഫസര്‍ ഡിങ്കന്റെ രണ്ടാം ഷെഡ്യൂള്‍ പൂര്‍ത്തിയാക്കുന്നതിനാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം ദിലീപ് ദുബായിക്ക് പോകുന്നത്. കമ്മാരസംഭവത്തിന്റെ ജോലികള്‍ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും ദിലീപ് പ്രൊഫസര്‍ ഡിങ്കനായി എത്തുക. ഈ മാസം തന്നെ ദുബായിലെ ഷൂട്ടിംഗ് ആരംഭിക്കാനാണ് സംവിധായകൻ തീരുമാനിച്ചിരിക്കുന്നത്.
റാഫി തിരക്കഥ എഴുതുന്ന ചിത്രത്തില്‍ ഒരു മാന്ത്രികന്റെ റോളിലാണ് ദിലീപ് അഭിനയിക്കുന്നത്. ചിത്രത്തിന് വേണ്ടിയുള്ള ദുബായ് യാത്രയ്ക്ക് അനുമതി ലഭിക്കുന്നതിനായി ദിലീപ് വീണ്ടും കോടതിയെ സമീപിച്ചേക്കും. കമ്മാരസംഭവത്തില്‍ ദിലീപിന്റെ നായികയായ നമിത പ്രമോദ് തന്നെയാണ് പ്രൊഫസര്‍ ഡിങ്കനിലെയും നായിക.