ശാലിനി ഇനി അഭിനയിക്കുന്നില്ലെന്ന തീരുമാനം അറിയിച്ചത് അജിത്ത്; കമൽ പറഞ്ഞത്

നിഹാരിക കെ.എസ്

ശനി, 10 മെയ് 2025 (17:19 IST)
മലയാളത്തിൽ നിന്നും തമിഴിലെത്തി ഒടുവിൽ തമിഴിന്റെ മരുമകളായി മാറിയ നടിയാണ് ശാലിനി. വെറും ഏഴ് മലയാള സിനിമകളിൽ മാത്രമെ ശാലിനി നായികയായി അഭിനയിച്ചിട്ടുള്ളു. തമിഴ് നടൻ അജിത്തുമായുള്ള വിവാഹശേഷമാണ് അഭിനയത്തിൽ നിന്നും സിനിമയിൽ നിന്നും ശാലിനി വിട്ട് നിന്നത്. 21 വയസുള്ളപ്പോഴായിരുന്നു അജിത്തുമായുള്ള വിവാഹം. വിവാഹശേഷം ശാലിനിയെ അഭിനയിക്കാൻ വിടില്ലെന്ന് അജിത്ത് തന്നെ വിളിച്ച് പറഞ്ഞിരുന്നുവെന്ന് വെളിപ്പെടുത്തുകയാണിപ്പോൾ സംവിധായകൻ കമൽ.
 
കമലിന്റെ സംവിധാനത്തിൽ ശാലിനി അഭിനയിച്ച അവസാന സിനിമ പിരിയാത വരം വേണ്ടുമിന്റെ ഷൂട്ടിങ് സമയത്ത് ഒരുപാട് പ്രഷർ അനുഭവിച്ചിരുന്നുവെന്ന് മുൻപൊരു അഭിമുഖത്തിൽ കമൽ പറഞ്ഞിരുന്നു. അജിത്തിനിടെ അടുത്തിടെ മുൻകാമുകി ഹീരാ രംഗത്ത് വന്നതോടെയാണ് കമലിന്റെ പഴയ അഭിമുഖം വീണ്ടും ശ്രദ്ധേയമാകുന്നത്. 
 
'അജിത്ത് നേരിട്ട് വിളിച്ച് എന്നോട് ആവശ്യപ്പെട്ട കാര്യമാണ്... കല്യാണത്തിനുശേഷം ശാലിനിയെ അഭിനയിക്കാൻ വിടില്ലെന്നത്. വ്യക്തിപരമായി പുള്ളിക്ക് ചില പ്രശ്നങ്ങളുണ്ടെന്നാണ് പറഞ്ഞത്. അതുകൊണ്ട് ഒന്നും തോന്നരുത്. അതിന് മുമ്പ് ഷൂട്ടിങ് തീർക്കണം എന്നാണ് പറഞ്ഞത്. പക്ഷെ ഞങ്ങളുടെ ആ പടത്തിലെ ഹീറോ പ്രശാന്ത്... അവർ തമ്മിലുള്ള ഈ​ഗോ ​ക്ലാഷായിരിക്കാം. അല്ലെങ്കിൽ പ്രൊഫഷണലി ഉള്ള വൈര്യമായിരിക്കാം... പ്രശാന്ത് മനപൂർവം ഡേറ്റ് തരാതെ ഞങ്ങളെ ഇട്ട് പ്രശ്നമാക്കി. വിവാഹശേഷം ശാലിനിയെ അഭിനയിപ്പിക്കണമെന്ന വാശി പ്രശാന്തിന് ഉള്ളതുപോലെ എനിക്ക് തോന്നിയിരുന്നു', എന്നാണ് കമൽ പറഞ്ഞത്. 
 
കമലിന്റെ വെളിപ്പെടുത്തൽ വൈറലായതോടെ അജിത്തിന് ഇങ്ങനൊരു മുഖമുണ്ടെന്ന് അറിയില്ലായിരുന്നുവെന്നാണ് കമന്റുകൾ. വിവാഹശേഷം അഭിനയിക്കുന്നില്ലെന്നത് അജിത്തിന്റെ തീരുമാനം ആയിരുന്നുവല്ലേ... ശാലിനി സ്വമേധയ എടുത്തതാണെന്നാണ് കരുതിയത് എന്നും ചിലർ പ്രുഇന്നു. കരിയർ തുടരുന്നതിൽ നിന്ന് ശാലിനിയെ വിലക്കിയത് അജിത്താണെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ലെന്നും കമന്റുകളുണ്ട്. ഇന്ന് നല്ല കുടുംബിനിയും രണ്ട് കുട്ടികളുടെ അമ്മയുമാണ് ശാലിനി. അജിത്ത് അഭിനയത്തിൽ സജീവമല്ല. കാർ റേസിങ്, യാത്രകൾ എന്നിവയ്ക്കാണ് താരമിപ്പോൾ മുൻതൂക്കം കൊടുക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍