Chotta Mumbai Re Release: തലയും പിള്ളേരും വീണ്ടും കളത്തിലിറങ്ങുന്നു!

നിഹാരിക കെ.എസ്

വെള്ളി, 9 മെയ് 2025 (09:19 IST)
അന്‍വര്‍ റഷീദിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ ഛോട്ടാ മുംബൈ മോഹൻലാൽ ഫാൻസിന്റെ ആഘോഷ ചിത്രങ്ങളിൽ ഒന്നാണ്. വാസ്‌കോ എന്ന 'തല' ആയി മോഹൻലാൽ തകര്‍ത്താടിയപ്പോൾ സിദ്ദിഖ്, മണിക്കുട്ടൻ, ഇന്ദ്രജിത്ത് തുടങ്ങിയ പിള്ളേരും കൂട്ടിനുണ്ടായിരുന്നു. ഇപ്പോഴിതാ, സിനിമ റീ റിലീസിനൊരുങ്ങുകയാണ്. മോഹൻലാലിന്റെ ജന്മദിനമായ മെയ് 21 നാണ് സിനിമ വീണ്ടും തിയേറ്ററുകളിൽ എത്തുന്നത്. 
 
കളക്ഷനിൽ ചിത്രം വലിയ മുന്നേറ്റമുണ്ടാക്കുമെന്നാണ് സിനിമാപ്രേമികളുടെ പ്രതീക്ഷ. ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ ഷോയെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. ഛോട്ടാ മുംബൈയുടെ ആദ്യ ഷോ രാവിലെ 7 മണി മുതൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കേരളത്തിലെ പല തിയേറ്ററുകളിലും സിനിമയ്ക്കായി മോഹൻലാൽ ആരാധകർ ഫാൻസ്‌ ഷോകൾ സംഘടിപ്പിച്ച് കഴിഞ്ഞു.
 
ചിത്രത്തിന് തിരക്കഥ രചിച്ചത് ബെന്നി പി നായരമ്പലം ആയിരുന്നു. രാഹുല്‍ രാജായിരുന്നു സംഗീതസംവിധാനം. മോഹന്‍ലാൽ മാത്രമല്ല, ചിത്രത്തിലെ ഒട്ടുമിക്ക കഥാപാത്രങ്ങളും പ്രേക്ഷക മനസില്‍ ഇന്നും വലിയ സ്ഥാനമുണ്ട്. സിദ്ദിഖിന്റെ മുള്ളന്‍ ചന്ദ്രപ്പനും, ജഗതിയുടെ പടക്കം ബഷീറും, കലാഭവന്‍ മണിയുടെ വില്ലന്‍ വേഷവും ബിജുക്കുട്ടന്റെ സുശീലനും രാജന്‍ പി ദേവന്റെ പാമ്പ് ചാക്കോച്ചനും ഭാവനയുടെ ലതയും തുടങ്ങി ഇന്നും സിനിമയിലെ ആഘോഷിക്കപ്പെടുന്ന കഥാപാത്രങ്ങളുടെ നിര വലുതാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍