Mammootty: രണ്ട് മാസത്തെ വിശ്രമത്തിനു ശേഷം സിനിമയിലേക്കു തിരിച്ചെത്തുന്ന മമ്മൂട്ടി (Mammootty) ഉടന്‍ പുതിയ പ്രൊജക്ടുകള്‍ കമ്മിറ്റ് ചെയ്യില്ലെന്ന് റിപ്പോര്‍ട്ട്. ആരോഗ്യ ബുദ്ധിമുട്ടുകള്‍ ഉള്ളതിനാല്‍ മഹേഷ് നാരായണന്‍ (Mammootty - Mahesh Narayanan Movie) ചിത്രം പൂര്‍ത്തിയായ ശേഷം മമ്മൂട്ടി കുറച്ചുദിവസങ്ങള്‍ കൂടി വിശ്രമം തുടര്‍ന്നേക്കും.
Mammootty - Mahesh Narayanan Movie Looks
ഈ വര്‍ഷം മമ്മൂട്ടിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം 'കളങ്കാവല്‍' ആണ്. നവാഗതനായ ജിതിന്‍ കെ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. ഈ സിനിമയുടെ പ്രൊമോഷന്‍ പരിപാടികളില്‍ മമ്മൂട്ടി പങ്കെടുത്തേക്കും. മഹേഷ് നാരായണന്‍ ചിത്രത്തിനു ശേഷം ഏത് പ്രൊജക്ടിലാണ് മമ്മൂട്ടി അഭിനയിക്കുകയെന്ന് വ്യക്തതയില്ല. ആനന്ദ് ഏകര്‍ഷി സംവിധാനം ചെയ്യുന്ന ഓഫ് ബീറ്റ് ചിത്രത്തിലോ നിതീഷ് സഹദേവന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിലോ മമ്മൂട്ടി അഭിനയിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.