Mammootty: മമ്മൂട്ടി കേരളത്തിലേക്ക്; സിനിമയില്‍ സജീവമാകും

രേണുക വേണു

വ്യാഴം, 1 മെയ് 2025 (15:31 IST)
Mammootty

Mammootty: രണ്ട് മാസത്തോളമായി സിനിമയില്‍ നിന്ന് ഇടവേളയെടുത്ത നടന്‍ മമ്മൂട്ടി കേരളത്തിലേക്ക് തിരിച്ചെത്തുന്നു. ചെന്നൈയില്‍ വിശ്രമത്തില്‍ തുടരുന്ന മമ്മൂട്ടി അടുത്ത ആഴ്ചയോടെ കൊച്ചി പനമ്പള്ളിനഗറിലെ വീട്ടിലെത്തും. കൊച്ചിയിലെ വീട്ടില്‍ ഏതാനും ദിവസം വിശ്രമിച്ച ശേഷമായിരിക്കും താരം സിനിമയില്‍ സജീവമാകുക. 
 
മേയ് 20 നു ശേഷം മമ്മൂട്ടി മഹേഷ് നാരായണന്‍ ചിത്രത്തില്‍ ജോയിന്‍ ചെയ്യാനാണ് സാധ്യത. ഈ സിനിമയുടെ ചിത്രീകരണം കണ്ണൂരില്‍ പുരോഗമിക്കുകയാണ്. മഹേഷ് നാരായണന്‍ ചിത്രത്തിന്റെ ഡല്‍ഹി ഷെഡ്യൂളിനിടയിലാണ് മമ്മൂട്ടിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായത്. മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, നയന്‍താര, കുഞ്ചാക്കോ ബോബന്‍ എന്നിവരും മഹേഷ് നാരായണന്‍ ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നുണ്ട്. 
 
മഹേഷ് നാരായണന്‍ ചിത്രത്തിനു ശേഷം ആനന്ദ് ഏകര്‍ഷി സംവിധാനം ചെയ്യുന്ന ഓഫ് ബീറ്റ് ചിത്രത്തിലോ നിതീഷ് സഹദേവ് ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിലോ ആയിരിക്കും മമ്മൂട്ടി അഭിനയിക്കുക. അന്‍വര്‍ റഷീദിന്റെ പുതിയ സിനിമയില്‍ മമ്മൂട്ടിയായിരിക്കും നായകനെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍