മദ്യമോ ലഹരിമരുന്നോ ഉപയോഗിച്ചിട്ടില്ല, അതുകൊണ്ട് ഏറെ ബഹുമാനിക്കപ്പെട്ടിട്ടുണ്ട്: വിനയ് ഫോർട്ട്

നിഹാരിക കെ.എസ്

വ്യാഴം, 1 മെയ് 2025 (08:45 IST)
സിനിമാ മേഖലയിൽ എല്ലാവരും ലഹി ഉപയോഗിക്കുന്നവരാണ് എന്ന പ്രയോഗം ശരിയല്ലെന്നും താൻ അതിൽ നിന്നെല്ലാം വ്യത്യസ്തനാണെന്നും പറയുകയാണ് നടൻ വിനയ് ഫോർട്ട്. താൻ ഇതുവരെ മദ്യമോ ലഹരി മരുന്നോ ഉപയോഗിച്ചിട്ടില്ല എന്നാണ് വിനയ് ഫോർട്ട് പറയുന്നത്. കൊല്ലം ടികെഎം എൻജിനിയറിങ് കോളജിൽ ഡ്രോപ്പ് ദ ഡോപ് എന്ന ലഹരി വിരുദ്ധ കാമ്പയിൻ ഉദ്ഘാടനം ചെയ്തു കൊണ്ടാണ് നടൻ സംസാരിച്ചത്.
 
നാളിതുവരെ മദ്യമോ ലഹരിമരുന്നോ ഉപയോഗിച്ചിട്ടില്ല. മദ്യപിക്കാത്തത് കൊണ്ട് ഏറെ ബഹുമാനിക്കപ്പെട്ടിട്ടെ ഉള്ളു. സിനിമയിൽ ഉള്ളവരൊക്കെ മദ്യവും ലഹരിമരുന്നും ഉപയോഗിക്കുന്നവരാണ് എന്ന തരത്തിൽ ചാനലുകൾ കണ്ടന്റ് ഉണ്ടാക്കുകയാണ്. ഇപ്പോൾ നടക്കുന്ന ജനറലൈസേഷനിൽ വിയോജിപ്പുണ്ട്. മദ്യപിക്കില്ല, സിഗരറ്റ് വലിക്കില്ല, അത് തന്റെ ചോയ്‌സാണ്. ശരീരം കൊണ്ടും ബുദ്ധി കൊണ്ടും ശബ്ദം കൊണ്ടും ജീവിക്കുന്ന ഒരാളാണ്. ചിത്രകാരന് കാൻവാസ് എത്ര പ്രധാനം. അതുപോലെയാണ് എനിക്ക് എന്റെ ശരീരവും ശബ്ദവും. ആരോഗ്യത്തിനും സമാധാനത്തിനും എതിര് നിൽക്കുന്നത് പ്രോത്സാഹിപ്പിക്കരുത് എന്നാണ് വിനയ് ഫോർട്ട് പറയുന്നത്.
 
അതേസമയം, ഹൈബ്രിഡ് കഞ്ചാവ് കേസിൽ സംവിധായകരായ ഖാലിദ് റഹ്‌മാൻ, അഷറഫ് ഹംസ, റാപ്പർ വേടൻ എന്നിവരെ കഴിഞ്ഞ ദിവസങ്ങളിലായി എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ നടന്മാരായ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരെ ഹൈബ്രിഡ് ലഹരി കേസിൽ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെ റാപ്പർ വേടനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍