ഈ വർഷത്തെ സൂപ്പർ ഹിറ്റ്, ഒടിടിയിലും തകർക്കാൻ അജിത് ചിത്രം ഗുഡ് ബാഡ് അഗ്ലി, എവിടെ കാണാം, റിലീസ് തീയ്യതി

അഭിറാം മനോഹർ

ഞായര്‍, 4 മെയ് 2025 (17:10 IST)
അജിത്തിനെ നായകനാക്കി ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്ത അജിത് ചിത്രമായ ഗുഡ് ബാഡ് അഗ്ലി ഈ വര്‍ഷത്തെ തമിഴിലെ മികച്ച വിജയചിത്രങ്ങളില്‍ ഒന്നായിരുന്നു. വിടാമുയര്‍ച്ചി എന്ന സിനിമയുടെ പരാജയത്തിന് ശേഷമെത്തിയ സിനിമ പൂര്‍ണ്ണമായും അജിത് ഫാന്‍സിനായി ഒരുക്കിയ സിനിമയായിരുന്നു. ഏപ്രില്‍ 10ന് റിലീസ് ചെയ്ത സിനിമ ഇപ്പോള്‍ ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്.
 
തിയേറ്ററുകളിലെത്തി ഒരു മാസം തികയുന്നതിന് മുന്‍പെയാണ് സിനിമ ഒടിടിയിലെത്തുന്നത്. മെയ് 8ന് നെറ്റ്ഫ്‌ലിക്‌സിലൂടെയാകും സിനിമയുടെ സ്ട്രീമിങ് ആരംഭിക്കുക. തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ സിനിമ കാണാന്‍ സാധിക്കും. റിലീസ് ചെയ്ത് 21 ദിവസത്തില്‍ 150 ലേറെ കോടിയാണ് സിനിമ കളക്റ്റ് ചെയ്തത്. അജിത്തിനൊപ്പം തൃഷ കൃഷ്ണന്‍, പ്രസന്ന, യോഗി ബാബു,അര്‍ജുന്‍ ദാസ്, സുനില്‍ എന്നിവരും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍