ദുൽഖർ ഇല്ലാതെ ഷൂട്ട് ആരംഭിച്ച് ഐആം ഗെയിം; തിരി കൊളുത്തിയത് പെപെ

നിഹാരിക കെ.എസ്

ശനി, 3 മെയ് 2025 (13:10 IST)
ദുൽഖർ സൽമാനും ആർ ഡി എക്സ് സംവിധായകൻ നഹാസ് ഹിദായത്തും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ഐ ആം ഗെയിം. ഒരു വലിയ ഇടവേളയ്ക്ക് ശേഷം ദുൽഖർ സൽമാൻ നായകനാകുന്ന മലയാളം ചിത്രം എന്നതിനാൽ തന്നെ ഐ ആം ഗെയിമിന് വലിയ ഹൈപ്പുമുണ്ട്. ഇപ്പോഴിതാ പൂജയോടെ സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. ആന്റണി പെപെ ആണ് തിരി കൊളുത്തിയത്. ദുൽഖർ ചടങ്ങിൽ പങ്കെടുത്തില്ല.
 
ദുൽഖർ ഇപ്പോൾ ഒരു തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ്. ഈ സിനിമയുടെ ഷെഡ്യൂൾ അവസാനിച്ച ശേഷം ഐ ആം ഗെയിം എന്ന ചിത്രത്തിന്റെ സെറ്റിൽ നടൻ ജോയിൻ ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിൽ പ്രശസ്ത തമിഴ് സംവിധായകനും നടനുമായ മിഷ്‌കിനും അഭിനയിക്കുന്നുണ്ട്. മിഷ്കിൻ അഭിനയിക്കുന്ന ആദ്യത്തെ മലയാള ചിത്രം കൂടിയാണിത്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്തു എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.  
 
കഴിഞ്ഞ മാസമായിരുന്നു സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. മിസ്റ്ററി-ആക്ഷൻ-ഫാന്റസി ചിത്രമായിരിക്കും ഇത് എന്നാണ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ നഹാസ് പറഞ്ഞത്. 'കുറച്ചധികം ജോണറുകൾ മിക്സ് ചെയ്താണ് സിനിമ കഥ പറയുന്നത്. പ്രേക്ഷകർ ഇപ്പോൾ റോഷാക്ക് പോലുള്ള വ്യത്യസ്തങ്ങളായ സിനിമകൾ തിയേറ്ററുകളിൽ സ്വീകരിക്കുന്നുണ്ട്. അതാണ് ഞങ്ങളുടെ ധൈര്യവും,' എന്നും നഹാസ് വ്യക്തമാക്കിയിരുന്നു.
 
ഒരു സ്‌പോര്‍ട്‌സ് ത്രില്ലറായാണ് സിനിമ ഒരുങ്ങുന്നതെന്ന് ജിംഷി ഖാലിദ് പറയുന്നു. ഛായാഗ്രഹകനെന്ന നിലയില്‍ തനിക്ക് കിട്ടിയ ഏറ്റവും വലിയ ചലഞ്ചാണ് സിനിമയെന്നും ക്രിക്കറ്റ് അല്ലാതെ മറ്റൊരു പ്രധാനപ്ലോട്ടും സിനിമയിലുണ്ടെന്ന് ജിംഷി ഖാലിദ് പറയുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍