'നീ എനിക്കൊരു സഹോദരനെ പോലെ'; ധ്യാന്‍ ശ്രീനിവാസിനെ കുറിച്ച് അന്ന് നയന്‍താര പറഞ്ഞത്

കെ ആര്‍ അനൂപ്
ചൊവ്വ, 25 ജൂലൈ 2023 (10:29 IST)
ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് ലവ് ആക്ഷന്‍ ഡ്രാമ. 2019ല്‍ പുറത്തിറങ്ങിയ സിനിമയില്‍ നയന്‍താരയായിരുന്നു നായിക. പുതുമുഖ സംവിധായകനായ ധ്യാന്‍ തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാറിനെ സംവിധാനം ചെയ്ത എക്‌സ്പീരിയന്‍സ് എങ്ങനെയാണെന്ന് അറിയുവാന്‍ ആരാധകരും ആഗ്രഹിക്കുന്നു. നയന്‍താരയെ കുറിച്ച് ധ്യാന്‍ പറഞ്ഞത് ഇങ്ങനെ.
 
നയന്‍താര സഹോദരിയെ പോലെയാണ് തനിക്കെന്നും എപ്പോള്‍ വേണമെങ്കിലും എന്തും സംസാരിക്കാവുന്ന ആളാണെന്നും ഒരു അഭിമുഖത്തിനിടയില്‍ നടന്‍ പറഞ്ഞു.
 
'നയന്‍താരയോട് എനിക്കൊരു സഹോദരിയോടെന്നപോലുള്ള സ്‌നേഹമാണ്. പള്ളിക്കാരിക്ക് എന്നോടുള്ള ഇഷ്ടവും സ്‌നേഹവും പലപ്പോഴായി എനിക്ക് മനസ്സിലായിട്ടുണ്ട്. അത് എന്നോട് പറഞ്ഞിട്ടുണ്ട്, ഒരു സഹോദരനെ പോലെയാണെന്ന്. കൂടാതെ പുള്ളിക്കാരി അത്തരത്തില്‍ ഒരു സ്‌പേസും എനിക്ക് തന്നിട്ടുണ്ട്',ധ്യാന്‍ ശ്രീനിവാസന്‍ ഒരു അഭിമുഖത്തിനിടയില്‍ പറഞ്ഞു.
 
നദികളില്‍ സുന്ദരി യമുന എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് നടന്‍.ബുള്ളറ്റ് ഡയറീസ് എന്നൊരു സിനിമയും താരത്തിന്റെതായി വരാനിരിക്കുന്നു.വര്‍ഷങ്ങള്‍ക്ക് ശേഷം ഈ വര്‍ഷം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കും.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article