71.5 കോടി നേടി 'മാമന്നന്‍', ഫഹദ് ചിത്രത്തിന്റെ കേരളത്തിലെ കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്
ചൊവ്വ, 25 ജൂലൈ 2023 (10:25 IST)
റിലീസ് ചെയ്ത 25 ദിവസങ്ങള്‍ കൊണ്ട് ഫഹദ് ഫാസില്‍ ചിത്രം 'മാമന്നന്‍' തമിഴ്‌നാട്ടില്‍ നിന്ന് 50 കോടി കളക്ഷന്‍ സ്വന്തമാക്കി. മാരി സെല്‍വരാജ് സംവിധാനം ചെയ്ത് ഉദയനിധി സ്റ്റാലിനും കീര്‍ത്തി സുരേഷും ഫഹദ് ഫാസിലും വടിവേലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിന്റെ കേരളത്തിലെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്. 71.5 കോടിയാണ് ആഗോള കളക്ഷന്‍.
 
'മാമന്നന്‍'ജൂണ്‍ 29നാണ് റിലീസ് ചെയ്തത്. കേരളത്തില്‍ നിന്ന് 2.5 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. കര്‍ണാടകയില്‍ നിന്ന് 3.7 കോടിയും ആന്ധ്രയില്‍ നിന്ന് 2 കോടിയും നോര്‍ത്ത് ഇന്ത്യയില്‍ നിന്ന് 0. 75 കോടിയുമാണ് കളക്ഷന്‍. ഇന്ത്യയിലെ ആകെ കളക്ഷന്‍ 59 കോടി രൂപയാണ്. നോര്‍ത്ത് അമേരിക്ക ഗള്‍ഫ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് 12.5 കോടി രൂപയും സിനിമയ്ക്ക് നേടാനായി. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ നാലാമത്തെ തമിഴ് ചിത്രമായി സിനിമ മാറിക്കഴിഞ്ഞു.വാരിസ് കളക്ഷന്റെ കാര്യത്തില്‍ മുന്നിലുള്ളത്. 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article