‘എന്നെ ഒഴിവാക്കിയപ്പോൾ എന്തിനാണെന്ന് ഞാൻ ചോദിച്ചില്ല. കേട്ടപ്പോൾ തന്നെ വിഷമമായി. ഒന്നും പിടിച്ച് പറിക്കാൻ കഴിയില്ലെന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. ഒരുപാട് കഷ്ടപ്പെട്ടിരുന്നു. മമ്മൂക്കയും സജീവ് സാറും എനിക്ക് ഒരുപാട് പിന്തുണ തന്നിരുന്നു. മമ്മൂക്കയുടെ ഒപ്പം അഭിനയിക്കാനാവില്ലോ എന്ന സങ്കടമുണ്ട്.‘- എന്നാണ് വിഷയത്തെ കുറിച്ച് ധ്രുവൻ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.