ഇളയരാജയായി ധനുഷ്, അണിയറയില്‍ ബയോപിക് ഒരുങ്ങുന്നു?

കെ ആര്‍ അനൂപ്
ചൊവ്വ, 31 ഒക്‌ടോബര്‍ 2023 (17:39 IST)
ഇളയരാജയുടെ ജീവിതം സിനിമയാക്കുന്നു. ധനുഷായിരിക്കും ഇളയരാജയായി ക്യാമറയ്ക്ക് മുന്നില്‍ എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍.മാധ്യമപ്രവര്‍ത്തകയും നിരൂപകയുമായ ലത ശ്രീനിവാസന്റെ ട്വീറ്റ് ആണ് ചര്‍ച്ചയാകുന്നത്.
 
ഇങ്ങനെ ഒരു ബയോപ്പിക്കിനെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.ധനുഷ് ഇളയരാജയായി എത്തുകയാണെങ്കില്‍ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നായി ഇതു മാറും.
 
നിലവില്‍ ധനുഷ് നായകനായ എത്തുന്ന ക്യാപ്റ്റന്‍ മില്ലര്‍ റിലീസിന് ഒരുങ്ങുകയാണ്.അരുണ്‍ മതേശ്വരനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article