'ഡാന്‍സ് ചെയ്ത് എന്നെ നാണം കെടുത്തല്ലേ'; ദിലീപിനോട് മകള്‍ മീനാക്ഷി

കെ ആര്‍ അനൂപ്

ചൊവ്വ, 31 ഒക്‌ടോബര്‍ 2023 (15:04 IST)
ദിലീപിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ബാന്ദ്ര'. സിനിമയുടെ ഓഡിയോ ലോഞ്ച് കഴിഞ്ഞദിവസം നടന്നിരുന്നു. തമന്നയാണ് ചിത്രത്തിലെ നായിക. റിലീസിന് ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കെ പ്രമോഷന്‍ തിരക്കുകളില്‍ ആണ് ദിലീപും സംഘവും. ചിത്രത്തില്‍ തമന്നയോടൊപ്പം ഡാന്‍സ് ചെയ്യുന്നുണ്ടെന്ന് കേട്ടപ്പോള്‍ മകള്‍ മീനാക്ഷി തന്നെ നിരുത്സാഹപ്പെടുത്തിയെന്ന് ദിലീപ്. ഈ രസകരമായ അനുഭവം 'ബാന്ദ്ര'ഓഡിയോ ലോഞ്ചിനിടെയാണ് നടന്‍ തുറന്ന് പറഞ്ഞത്.
 
ഗാനരംഗത്തിന്റെ ഷൂട്ട് ദിവസം രാവിലെ മകളെ ദിലീപ് ഫോണ്‍ വിളിച്ചു. ഇന്നത്തെ ദിവസം എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് മകള്‍ ചോദിച്ചപ്പോള്‍ തമന്നയോടൊപ്പമുള്ള നൃത്തരംഗത്തിന്റെ ഷൂട്ടിങ് ആണെന്ന് ദിലീപ് മറുപടി കൊടുത്തു.തമന്നയൊക്കെ വലിയ നര്‍ത്തകിയാണെന്നും അവര്‍ക്കൊപ്പം നൃത്തം ചെയ്ത് തന്നെ നാണം കെടുത്തരുതെന്നു മകള്‍ പറഞ്ഞെന്നും ദിലീപ് തമാശ രൂപേണ പറഞ്ഞു.
 
തമന്നയ്‌ക്കൊപ്പമുള്ള ഡാന്‍സ് ഉണ്ടെന്ന് പറഞ്ഞപ്പോള്‍ മകള്‍ പറഞ്ഞതിനെ കുറിച്ച് ദിലീപ് സംസാരിച്ചത് ഇങ്ങനെയാണ്,
 
 ''അച്ഛന്‍ ആ പരിസരത്തൊന്നും പോകണ്ട കേട്ടോ. ദൂരെ മാറിയൊക്കെ നിന്ന് ഇങ്ങനെ എത്തിനോക്കുന്നത് വല്ലതും ചെയ്‌തോ, അല്ലെങ്കില്‍ ലിറിക്‌സ് ഒക്കെ പറഞ്ഞു നടക്കുക. അല്ലാതെ തമന്നാജിയുടെ അടുത്തോന്നും പോകരുത് ട്ടോ, ഡാന്‍സ് ചെയ്ത് എന്നെ നാണം കെടുത്തല്ലേ. ഞാന്‍ ഇവിടെ ജീവിച്ചോട്ടെ അച്ഛാ'' -ദിലീപ് ഓഡിയോ ലോഞ്ചിനിടെ പറഞ്ഞു.
റൗ റൗ റൗ എന്ന ഗാനരംഗത്ത് തമന്നയ്‌ക്കൊപ്പം ദിലീപ് ഡാന്‍സ് ചെയ്യുന്നുണ്ട്.
 
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍