വിവാഹമോചനം ഒഴിവാക്കണമെന്ന് ഐശ്വര്യയോട് രജനികാന്ത് ആവശ്യപ്പെട്ടു; തുടരാന്‍ താല്‍പര്യമില്ലെന്ന് ധനുഷ്

Webdunia
ബുധന്‍, 19 ജനുവരി 2022 (18:34 IST)

സൂപ്പര്‍താരം ധനുഷിന്റേയും സംവിധായികയും ഗായികയുമായ ഐശ്വര്യ രജനികാന്തിന്റേയും വിവാഹമോചന വാര്‍ത്തകളാണ് ഇപ്പോള്‍ സിനിമാലോകത്തെ ചൂടേറിയ ചര്‍ച്ച. താരങ്ങളുടെ ഡിവോഴ്‌സ് വാര്‍ത്ത ആരാധകര്‍ കേട്ടത് വലിയ ഞെട്ടലോടെയാണ്. എന്നാല്‍, ഒന്നും അപ്രതീക്ഷിതമല്ലെന്നാണ് താരങ്ങളുമായി ഏറ്റവും അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിവാഹമോചനത്തിനായി ഇരുവരും കഴിഞ്ഞ കുറേ നാളായി മാനസികമായി ഒരുങ്ങുകയായിരുന്നെന്ന് ഇരുവരുടേയും അടുത്ത സുഹൃത്തുക്കള്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇരുവരും വേര്‍പിരിയല്‍ പ്രഖ്യപിച്ച ശേഷം ധനുഷാണ് വിവാഹമോചനത്തിന് മുന്‍കൈ എടുത്ത് ഐശ്വര്യയില്‍ നിന്നും അകലാന്‍ തുടങ്ങിയത് എന്നുള്ള തരത്തിലും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. വിവാഹമോചനം ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കണമെന്ന് ഐശ്വര്യയോട് പിതാവ് രജനികാന്ത് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ധനുഷുമായുള്ള പ്രശ്‌നങ്ങള്‍ പരസ്പരം സംസാരിച്ച് തീര്‍ക്കാനും വിവാഹമോചനം ഒഴിവാക്കാനും ഐശ്വര്യ ശ്രമിച്ചു. എന്നാല്‍, ധനുഷ് തയ്യാറായിരുന്നില്ല. ഒത്തുപോകാത്ത ബന്ധം തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നായിരുന്നു ധനുഷിന്റെ അഭിപ്രായം.

അനുബന്ധ വാര്‍ത്തകള്‍

Next Article