അടുത്ത സിനിമ രജനിയുടെ കൂടെ അല്ല !ദുല്‍ഖറിന്റെ 'കണ്ണും കണ്ണും കൊള്ളയടിത്താല്‍' സംവിധായകന്‍ പറയുന്നു

കെ ആര്‍ അനൂപ്

തിങ്കള്‍, 8 ഓഗസ്റ്റ് 2022 (13:04 IST)
ദുല്‍ഖര്‍ സല്‍മാന്റെ 25-ാമത്തെ ചിത്രം 'കണ്ണും കണ്ണും കൊള്ളയടിത്താല്‍' സംവിധാനം ചെയ്ത ദേശിംഗ് പെരിയസാമിയുടെ കൂടെ ഒരു സിനിമ ചെയ്യാന്‍ രജനി പദ്ധതിയിടുന്നു എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.എജിഎസ് പ്രൊഡക്ഷന്‍ ചിത്രം നിര്‍മ്മിക്കുമെന്നും കേട്ടിരുന്നു . 
 
'കണ്ണും കണ്ണും കൊള്ളയടിത്താല്‍' സിനിമ കണ്ട ശേഷം രജനി ദേശിംഗ് പെരിയസാമിയെ ഫോണില്‍ വിളിച്ച് പ്രശംസിച്ചിരുന്നു.സമാനമായ ഒരു ചിത്രം ചെയ്യണമെന്ന ആഗ്രഹവും സൂപ്പര്‍സ്റ്റാര്‍ പ്രകടിപ്പിച്ചു. തന്റെ അടുത്ത ചിത്രം രജനികാന്തിനൊപ്പം അല്ലെന്ന് ദേശിംഗ് പെരിയസാമി പറഞ്ഞു.എന്നാല്‍ സൂപ്പര്‍സ്റ്റാറിന്റെ കടുത്ത ആരാധകന്‍ കൂടിയായതിനാല്‍ രജനിയെ സംവിധാനം ചെയ്യണമെന്ന ആഗ്രഹവും സംവിധായകനുണ്ട്. 
 
അദ്ദേഹം സംവിധാനം ചെയ്യാന്‍ പോകുന്ന രണ്ടാമത്തെ ചിത്രം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍