തമിഴ്‌നാട്ടിൽ ഏറ്റവുമധികം നികുതിയടയ്ക്കുന്ന വ്യക്തിയായി നടൻ രജനികാന്ത്. ഇൻകം ടാക്സ് ദിനത്തോട് അനുബന്ധിച്ച് ഇന്നലെ ചെന്നൈയിൽ നടന്ന ചടങ്ങിൽ ആദായവകുപ്പ് സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു. രജനികാന്തിന് പകരം മകൾ ഐശ്വര്യ രജനികാന്താണ് സർട്ടിഫിക്കറ്റ് കൈപ്പറ്റിയത്.