ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം ഉളള ഒരേയൊരു താരം,ജയ്ലറില്‍ അഭിനയിക്കാന്‍ രജനി വാങ്ങുന്നത്

കെ ആര്‍ അനൂപ്

തിങ്കള്‍, 27 ജൂണ്‍ 2022 (14:43 IST)
രജനികാന്തിന്റെ പുതിയ ചിത്രമാണ് ജയ്ലര്‍.നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ടൈറ്റില്‍ ഈയടുത്താണ് പ്രഖ്യാപിച്ചത്. ചിത്രത്തില്‍ അഭിനയിക്കാന്‍ രജനി വാങ്ങുന്ന പ്രതിഫലത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരുന്നത്.
 148 കോടി രൂപയാണ് രജനി സിനിമയില്‍ അഭിനയിക്കാന്‍ വാങ്ങുന്നത് എന്നാണ് വിവരം.ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ഒരേയൊരു താരമായി നടന്‍ മാറും.
 
രജനികാന്തിന്റെ 169-ാം ചിത്രത്തില്‍ ഐശ്വര്യ റായി നായികയായി എത്തും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍