ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ നടിയാണ് ദീപ്തി സതി.പൃഥ്വിരാജിനൊപ്പം നയന്‍താരയും ഒന്നിച്ച ഗോള്‍ഡില്‍ ദീപ്തി സതിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് താരം. പത്തൊമ്പതാം നൂറ്റാണ്ടാണ് താരത്തിന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.
മമ്മൂട്ടിയുടെ പുള്ളിക്കാരന്‍ സ്റ്റാറാ എന്ന സിനിമയിലും നടി അഭിനയിച്ചു. മലയാളത്തിലെ പുറത്തും താരത്തെ തേടി അവസരങ്ങള്‍ വന്നു.2016ല്‍ കന്നട - തെലുഗു തുടങ്ങിയ ഭാഷകളിലായി പുറത്തിറങ്ങിയ ജാഗര്‍ എന്ന സിനിമയിലും ദീപ്തി അഭിനയിച്ചു.