"ചില ബന്ധങ്ങൾ തകർന്നാലും സ്‌നേഹം നിലനിൽക്കും": ദീപിക

Webdunia
വ്യാഴം, 7 ജൂണ്‍ 2018 (10:21 IST)
ബോളിവുഡിൽ വീണ്ടും താരവിവാഹമെന്ന് പറഞ്ഞായിരുന്നു ദീപികയുടെയും രൺവീർസിംഗിന്റെയും വാർത്ത മാധ്യമങ്ങൾ ഏറ്റെടുത്തത്. രൺവീർ വിവാഹത്തിന് നേരത്തേ സമ്മതം മൂളിയെന്നും ദീപികയാണ് കുറച്ച് സമയം ചോദിച്ചതെന്നും ദീപികയുടെ സുഹൃത്ത് പറഞ്ഞതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ടുചെയ്‌തിരുന്നു.
 
എന്നാൽ ദീപികയും രൺ‌ബീറും നേരത്തേ പ്രണയത്തിലായിരുന്നു. ആ ബന്ധം തകർത്തത് ദീപികയെ മാനസികമായി ഏറെ തകർത്തിയിരുന്നു. ആ വിവാഹം നടന്നിരുന്നെങ്കിൽ സിനിമാ ജീവിതം നിർത്തി ദീപിക കുടുംബിനിയായി തുടരുമായിരുന്നു. രൺബീറിനെ ഇപ്പോഴും പ്രണയിക്കുന്നുണ്ടോ എന്ന് ചോദിച്ചതിന് ദീപിക മറുപടി പറഞ്ഞതും കൗതുകകരമാണ്. തമാശ സിനിമയുടെ പ്രചരണത്തിനിടെയാണ് ദീപികയ്‌ക്ക് ഈ ചോദ്യത്തിന് ഉത്തരം പറയേണ്ടിവന്നത്. "തീർച്ചയായും, ചില ബന്ധങ്ങൾ തകർന്നാലും സ്‌നേഹം നിലനിൽക്കും" എന്നാണ് താരം പ്രതികരിച്ചത്.
 
എന്നാൽ രൺവീറിന്റെ തിരക്കുകൾ കഴിഞ്ഞാൽ ആരാധകർ കാത്തിരിക്കുന്ന രൺവീർ-ദീപിക വിവാഹം ഉണ്ടാകുമെന്നാണ് സൂചനകൾ. സ്വിറ്റ്‌സർല‌ൻഡിൽ വെച്ചായിരിക്കും വിവാഹം. എന്തായാലും ബോളിവുഡ് സിനിമാ ലോകം വീണ്ടുമൊരു താരവിവാഹത്തിനായി കാത്തിരിക്കുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article