ആദ്യ സിനിമയിൽ അഭിനയിക്കാൻ ഡേറ്റില്ലെന്ന് സാറ അലി ഖാൻ; പ്രൊഡ്യൂസർ കോടതിയെ സമീപിച്ചു

വെള്ളി, 25 മെയ് 2018 (20:00 IST)
സെയ്ഫ് അലീ ഖാന്റെ  മകൾ സാറാ അലി ഖാനെതിരെ കരാർ ലംഘനക്കേസുമായി പ്രോഡ്യൂ‍സേഴ്സ് കൌൺസിൽ കോടതിയെ സമീപിച്ചു സാറയുടെ ആദ്യ ചിത്രം എന്ന പേരിൽ അറിയപ്പെട്ടിരുന്ന കേദാർ നാഥ് എന്ന ചിത്രത്തിൽ അഭിനയിക്കാൻ ഡേറ്റില്ല എന്ന താരത്തിന്റെ നിലപാടിനെ തുടർന്നാണ് നിർമ്മാതാവ് കോടതിയെ സമീപിച്ചത്. 
 
2018 സെപ്ടംബർ വരെ മറ്റു ചിത്രങ്ങളി അഭിനയിക്കില്ല എന്ന കരാറിൽ സാറ ഒപ്പു വച്ചിരുന്നു. ഡിസംബറിൽ ഒപ്പിട്ട കരാറിന്റെ പേരിൽ ജൂൺ അവസാനം വരെ കേദാർ നാഥിന് മാത്രമായി ഡേറ്റ് നൽകാനാകില്ല എന്നാണ് സാറയുടെ നിലപാട്. ഇത് തന്റെ മാനേജർ മുഖാന്തരം സാറ ചിത്രത്തിന്റെ അണിയറ പ്രവത്തകരെ അറിയിച്ചിരുന്നു. 
 
ഇതേ തുടർന്ന് സിനിമയുടെ ചിത്രീകരണം സാറ കരണം ഒരുപാട് നീണ്ടുപോയതായും ഇതിന് നഷ്ടപരിഹാരമായി 5 കോടി രൂപ നൽകണം എന്നും ആ‍വശ്യപ്പെട്ട് നിർമ്മാതാവ് കോടതിയെ സമീപിക്കുകയായിരുന്നു. രൺ‌വീർ നായകനാകുന്ന സിംബയിൽ സാറ കരാർ ഒപ്പിട്ടു കഴിഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍