വേദികളില്‍ നിറവയറുമായി നിന്നിട്ടും ദീപിക ഗര്‍ഭിണിയാണോ എന്ന് ചോദിക്കുന്നു; ആരോപണങ്ങള്‍ക്കെതിരെ സുഹൃത്ത്

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 26 ജൂലൈ 2024 (17:09 IST)
Deepika
വേദികളില്‍ നിറവയറുമായി നിന്നിട്ടും ദീപിക ഗര്‍ഭിണിയാണോയെന്ന് ചിലര്‍ ചോദിക്കുന്നെന്ന് ദീപികയുടെ സുഹൃത്ത് പറഞ്ഞു. ഈ അടുത്തകാലത്താണ് താന്‍ ഗര്‍ഭിണിയാണെന്ന് ദീപിക വെളിപ്പെടുത്തിയത്. എന്നാല്‍ ഇത് വിശ്വസിക്കാന്‍ ചിലര്‍ തയ്യാറാകുന്നില്ലായെന്നത് കൗതുകമുണര്‍ത്തുന്നു. സിനിമയുടെ പ്രമോഷനും മറ്റുമായി നിറവേറുമായി താരം വേദികളില്‍ പങ്കെടുക്കുമ്പോഴും ചിലര്‍ നടിക്കെതിരെ മോശമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്.
 
നടി ഗര്‍ഭിണിയല്ലെന്നാണ് ചിലരുടെ കണ്ടെത്തല്‍. ഒരു അമ്മ എന്ന നിലയില്‍ നൂറുശതമാനം ദീപിക നല്ലതായിരിക്കുമെന്നും വര്‍ഷങ്ങളായി തനിക്ക് ദീപികയെ അറിയാമെന്നും സുഹൃത്ത് പറഞ്ഞു. ഗര്‍ഭിണിയായതിനുശേഷം സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ടോക്‌സിസിറ്റിയില്‍ നിന്നും രണ്‍ബീര്‍ അവളെ സംരക്ഷിച്ചു നിര്‍ത്തിയിരിക്കുകയാണെന്നും സുഹൃത്ത് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article