2023-ല്‍ പഠാനിലൂടെയാണ് ദീപിക ഈ ജൈത്രയാത്ര തുടങ്ങിയത്. ആഗോളതലത്തില്‍ ആയിരം കോടിയില്‍ അധികം സിനിമ നേടി. ദീപികയുടെ ആദ്യത്തെ ആയിരം കോടി ചിത്രവുമായിരുന്നു ഇത്. രണ്ടാമത്തെ സിനിമ ജവാനായിരുന്നു. പഠാനേക്കാള്‍ വലിയ വിജയം നേടി ജവാന്‍. 1100 കോടിയിലേറെ സ്വന്തമാക്കി ജവാന്‍ നടിയുടെ കരിയര്‍ ബെസ്റ്റാണ്.ഈ വര്‍ഷം ഫൈറ്ററും ഇപ്പോള്‍ കല്‍ക്കി 2898 എഡിയും വന്നതോടെ ദീപികയെ വെല്ലാന്‍ മറ്റാരുമില്ല.