മഹാരാജയ്ക്ക് ശേഷം വിജയ് സേതുപതി, നായികയാകുന്നത് നിത്യ മേനോൻ

അഭിറാം മനോഹർ

വെള്ളി, 5 ജൂലൈ 2024 (17:46 IST)
Vijay sethupathi, Nithya menon
മഹാരാജ എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം വിജയ് സേതുപതി അഭിനയിക്കുന്ന പുതിയ സിനിമയില്‍ നിത്യ മേനോന്‍ നായികയാകുന്നു. നിതിലന്‍ സ്വാമിനാഥന്‍ ചെയ്ത വിജയ് സേതുപതിയുടെ കരിയറിലെ അന്‍പതാമത് സിനിമയായ മഹാരാജ ബോക്‌സോഫീസിലും സിനിമ ക്രിറ്റിക്കുകള്‍ക്കിടയിലും വലിയ സ്വീകാര്യതയാണ് നേടിയത്. പാണ്ഡിരാജാകും വിജയ് സേതുപതിയുടെ അടുത്ത ചിത്രം സംവിധാനം ചെയ്യുക.
 
 സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടനെയുണ്ടാകുമെന്നാണ് സൂചനകള്‍. സിനിമയിലെ നായിക കഥാപാത്രം ചെയ്യാന്‍ പാണ്ഡിരാജ് നിത്യ മേനോനെ സമീപിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിജയ് സേതുപതിക്കൊപ്പം അഭിനയിക്കാന്‍ നിത്യ മേനോനും താത്പര്യം പ്രകടിപ്പിച്ചതായാണ് പുറത്തുവരുന്ന വിവരം.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍