സത്യം പറയാമല്ലോ, ഇന്ത്യൻ 3 ചെയ്യാനാണ് ഇന്ത്യൻ 2 തന്നെ ചെയ്യുന്നത്, മൂന്നാം ഭാഗം അത്രയും ഇഷ്ടമായെന്ന് കമൽ ഹാസൻ
28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കമല്‍ഹാസന്‍- ശങ്കര്‍ സിനിമയായ ഇന്ത്യന്‍ സിനിമയ്ക്ക് രണ്ടാം ഭാഗമൊരുങ്ങുന്നതെങ്കിലും ട്രെയ്ലര്‍ ഉള്‍പ്പടെ പുറത്തിറങ്ങിയിട്ടും സിനിമയ്ക്ക് ഹൈപ്പ് ലഭിച്ചിട്ടില്ല. ട്രെയ്ലറിലെ കമല്‍ഹാസന്റെ മെയ്ക്കപ്പും സേനാപതി എന്ന കഥാപാത്രത്തിന്റെ പ്രായവുമെല്ലാം സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇതിനിടെ ഇന്ത്യന്‍ 2ന്റെ പ്രചാരണപരിപാടിയ്ക്കിടെ താന്‍ ഇന്ത്യന്‍ 2 ചെയ്യാനുള്ള കാരണം ഇന്ത്യന്‍ 3 ആണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കമല്‍ഹാസന്‍.
ഇന്ത്യന്‍ എന്ന സിനിമയുടെ രണ്ടാം ഭാഗത്തിന് ഞാന്‍ സമ്മതിച്ചതിന് പിന്നിലെ ഒരേ ഒരു കാരണം സിനിമയുടെ മൂന്നം ഭാഗമാണ്. ഫസ്റ്റ് ഹാഫാണ് ഇഷ്ടമായത്. രണ്ടാം പകുതിയാണ് ഇഷ്ടമായത് എന്നെല്ലാം ആളുകള്‍ പറയാറില്ലേ അതുപോലെയാണ് ഇത്. ഇന്ത്യന്‍ 3 ആണ് രണ്ടാം പകുതി. സിനിമ ഇറങ്ങാന്‍ 6 മാസം ഇനിയും എടുക്കും എന്ന വിഷമമേ ഉള്ളു. കമല്‍ഹാസന്‍ പറഞ്ഞു.
അതേസമയം ഈ മാസം 12നാണ് ഇന്ത്യന്‍ 2 തിയേറ്ററുകളിലെത്തുന്നത്. ലൈക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരന്‍, റെഡ് ജെയിന്റ് മൂവീസ് എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്. കമല്‍ഹാസന് പുറമെ ബോബി സിംഹ,എസ് ജെ സൂര്യ,സിദ്ധാര്‍ഥ്, കാജല്‍ അഗര്‍വാള്‍,കാളിദാസ് ജയറാം, ഗുരു സോമസുന്ദരം,സമുദ്രക്കനി,പ്രിയ ഭവാനി ശങ്കര്‍ എന്നിങ്ങനെ വലിയ താരനിരയാണ് സിനിമയിലുള്ളത്.