Kalki 2898 AD First Responses:ബാഹുബലി എന്ന എന്ന വന്‍മരം വീണോ? പ്രഭാസിന്റെ കല്‍ക്കിക്ക് ഇന്ത്യയെങ്ങും വമ്പന്‍ സ്വീകരണം, ആദ്യ പ്രതികരണങ്ങള്‍ അറിയാം

അഭിറാം മനോഹർ

വ്യാഴം, 27 ജൂണ്‍ 2024 (11:56 IST)
സലാറിന് ശേഷം പ്രഭാസ് നായകനാകുന്ന ബ്രഹ്മാണ്ഡ സിനിമയായ കല്‍കി 2898 എഡി തിയേറ്ററുകളിലെത്തി. സിനിമയുടെ യുഎസ് പ്രീമിയര്‍ ഷോകള്‍ക്ക് പോസിറ്റീവ് റിപ്പോര്‍ട്ടുകളാണ് ലഭിക്കുന്നത്. തെലുങ്ക് പ്രദേശങ്ങളിലും യുഎസിലും സിനിമയ്ക്ക് വമ്പന്‍ പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിക്കുന്നത്. പ്രഭാസിനൊപ്പം അമിതാഭ് ബച്ചന്‍, കമല്‍ഹാസന്‍,ദീപിക പദുക്കോണ്‍ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന സിനിമയില്‍ ദുല്‍ഖര്‍ സല്‍മാന്‍, വിജയ് ദേവരകൊണ്ട്, മൃണാള്‍ താക്കൂര്‍,രാജമൗലി എന്നിവരും ചെറിയ റോളുകളിലെത്തുന്നു.
 
സിനിമയുടെ ആദ്യ പ്രതികരണങ്ങള്‍ പുറത്തുവരുമ്പോള്‍ പ്രഭാസും അമിതാഭ് ബച്ചനും ഗംഭീര പ്രകടനങ്ങളാണ് നടത്തിയിരിക്കുന്നതെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. മഹാഭാരത യുദ്ധഭൂമിയില്‍ നിന്നും കഥ തുടരുന്ന സിനിമ ആദ്യഭാഗം കൊണ്ടുപോകുന്നത് അമിതാഭ് ബച്ചനാണ്. രണ്ടാം ഭാഗത്തില്‍ പൂര്‍ണ്ണമായും പ്രഭാസ് ഷോ ആകുന്ന സിനിമയില്‍ ചെറിയ സമയം മാത്രമാണ് വില്ലനായ കമല്‍ഹാസന്‍ എത്തുന്നത്. ഇതിനിടയില്‍ ദുല്‍ഖര്‍ സല്‍മാന്‍, വിജയ് ദേവരകൊണ്ട എന്നിവരും കാമിയോ വേഷങ്ങളില്‍ എത്തുന്നു. പ്രഭാസിന്റെ സംരക്ഷനായാണ് സിനിമയില്‍ ദുല്‍ഖര്‍ എത്തുന്നത്.
 
 ഇന്ത്യയില്‍ ഇതുവരെ 19 ലക്ഷം ടിക്കറ്റുകള്‍ കല്‍കി വിറ്റഴിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ആദ്യ ഷോകള്‍ക്ക് മികച്ച പ്രതികരണങ്ങള്‍ ലഭിച്ചതോടെ ആഗോള ബോക്‌സോഫീസില്‍ ആദ്യദിനം തന്നെ സിനിമ 100 കോടിക്ക് മുകളില്‍ കടക്കുമെന്നാണ് സൂചന. തിന്മയുടെ ശക്തികളില്‍ നിന്നും ലോകത്തെ രക്ഷിക്കാന്‍ ഭൂമിയില്‍ അവതരിച്ച മഹാവിഷ്ണുവിന്റെ ആധുനിക അവതാരത്തെ ചുറ്റിപറ്റിയാണ് കല്‍ക്കി 2898  എഡി മുന്നോട്ട് പോകുന്നത്. പുരാണത്തെയും ടെക്‌നോളജിയേയും ഭാവി കാലമെന്ന ഫാന്റസിയേയും മികച്ച രീതിയില്‍ സമന്യയിപ്പിക്കാന്‍ സിനിമയ്ക്കായതായി പ്രേക്ഷകര്‍ പറയുന്നു. മഹാഭാരതത്തില്‍ അശ്വഥമാവ് എന്ന കഥാപാത്രത്തെയാണ് അമിതാഭ് ബച്ചന്‍ അവതരിപ്പിക്കുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍