ഡേറ്റ് ഇല്ലായിരുന്നു, ലാലേട്ടനൊപ്പം അഭിനയിക്കാനുള്ള അവസരം നഷ്ടമായി, ഹൃദയപൂർവം തനിക്ക് വിധിച്ചിട്ടില്ലെന്ന് ഐശ്വര്യ ലക്ഷ്മി

അഭിറാം മനോഹർ

വെള്ളി, 23 മെയ് 2025 (08:44 IST)
മലയാളത്തില്‍ മായാനദി എന്ന സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് ഐശ്വര്യ ലക്ഷ്മി. മലയാളത്തിന് പുറമെ തമിഴിലും മികച്ച വേഷങ്ങളിലൂടെ താരം ശ്രദ്ധ നേടിയിട്ടുണ്ട്. മണിരത്‌നത്തിന്റെ പൊന്നിയന്‍ സെല്‍വത്തിലടക്കം താരം അഭിനയിച്ചിരുന്നു. ഇപ്പോഴിതാ തന്റെ ഡേറ്റ് പ്രശ്‌നങ്ങള്‍ കാരണം മോഹന്‍ലാല്‍ സിനിമ നഷ്ടമായതിന്റെ വിശേഷം പങ്കുവെച്ചിരിക്കുകയാണ് താരം.
 
മോഹന്‍ലാല്‍- സത്യന്‍ അന്തിക്കാട് കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന ഹൃദയപൂര്‍വം സിനിമയ്ക്കായി തന്നെ വിളിച്ചിരുന്നെന്നും എന്നാല്‍ കമ്മിറ്റ് ചെയ്ത സിനിമകള്‍ കാരണം ആ അവസരം നഷ്ടമായെന്നും താരം പറയുന്നു. നേരത്തെ കമ്മിറ്റ് ചെയ്ത തെലുങ്ക് സിനിമയുടെ ഷൂട്ട് ഡിസംബറില്‍ ഉണ്ടായിരുന്നു. അത് ഇതുവരെ തീര്‍ന്നിട്ടില്ല. എനിക്ക് ഹൃദയപൂര്‍വ്വം വിധിച്ചിട്ടില്ല. ഡേറ്റ് ക്ലാഷ് വരുമ്പോള്‍ നമുക്കൊന്നും ചെയ്യാന്‍ കഴിയില്ല. കൊടുത്ത വാക്ക് മാറ്റാന്‍ കഴിയില്ലല്ലോ. താരം പറഞ്ഞു. 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍