മോഹൻലാൽ- സത്യൻ അന്തിക്കാട് ചിത്രം: ഹൃദയപൂർവത്തിൽ നായികയായി മാളവിക മോഹൻ

അഭിറാം മനോഹർ

ചൊവ്വ, 28 ജനുവരി 2025 (16:18 IST)
Mohanlal- Malavika
ഒരിടവേളയ്ക്ക് ശേഷം സംവിധായകന്‍ സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണ് ഹൃദയപൂര്‍വം. മലയാളത്തിലെ ഹിറ്റ് ജോഡികള്‍ വീണ്ടുമൊന്നിക്കുമ്പോള്‍ സിനിമയെ പറ്റിയുള്ള പ്രതീക്ഷകള്‍ ഏറെയാണ്. ഇപ്പോഴിതാ മോളിവുഡ് കാത്തിരിക്കുന്ന സിനിമയില്‍ മാളവിക മോഹനനാകും നായിക കഥാപാത്രമാവുക എന്നാണ് പുതിയ റിപ്പോര്‍ട്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഫെബ്രുവരി 10ന് ആരംഭിക്കും.
 
നേരത്തെ ഐശ്വര്യ ലക്ഷ്മി, സംഗീത, സംഗീത് പ്രതാപ് എന്നിവര്‍ സിനിമയിലുണ്ടാകുമെന്ന് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ നേരത്തെ അറിയിച്ചിരുന്നു. 9 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മോഹന്‍ലാല്‍- സത്യന്‍ അന്തിക്കാട് കൂട്ടുക്കെട്ട് ഒന്നിക്കുന്നത്. എന്നും എപ്പോഴുമാണ് ഈ കോമ്പോയിലിറങ്ങിയ അവസാന ചിത്രം. എമ്പുരാനാണ് മോഹന്‍ലാലിന്റേതായി അടുത്തതായി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന സിനിമ മാര്‍ച്ച് 27നാണ് തിയേറ്ററുകളിലെത്തുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍