ക്ലാഷ് റിലീസ്, ധനുഷോ കമല്‍ഹാസനോ? ജൂണിലെത്തുന്നു വമ്പന്‍ സിനിമകള്‍

കെ ആര്‍ അനൂപ്

തിങ്കള്‍, 8 ഏപ്രില്‍ 2024 (17:59 IST)
ധനുഷ് രണ്ടാമതായി സംവിധാനം ചെയ്യുന്ന സിനിമയാണ് റായന്‍.  
 
സിനിമയുടെ പോസ്റ്റ്-പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു. ഇതുവരെയും റിലീസ് തീയതി നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചിട്ടില്ല.എന്നാല്‍ തമിഴ് പുതുവര്‍ഷത്തോടനുബന്ധിച്ച് സിനിമയുടെ ടീസര്‍ പുറത്തുവരും. റിലീസ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഇതില്‍ ഉണ്ടാകുമെന്നാണ് കേള്‍ക്കുന്നത്. നേരത്തെ ജൂണില്‍ റിലീസ് ചെയ്യുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കമല്‍ഹാസന്റെ 'ഇന്ത്യന്‍ 2' ജൂണില്‍ പ്രദര്‍ശനത്തിന് എത്തുന്നതിനാല്‍ പുതിയ റിലീസ് തീയതി നിര്‍മാതാക്കള്‍ പ്രഖ്യാപിച്ചേക്കാം. അതോ നേരത്തെ തീരുമാനിച്ച പോലെ ജൂണില്‍ തന്നെ റിലീസ് ചെയ്യുമോ എന്നതും കണ്ടറിയേണ്ടതാണ്.
എസ് ജെ സൂര്യ, കാളിദാസ് ജയറാം, സുന്ദീപ് കിഷന്‍, നിത്യ മേനോന്‍, ദുഷാര വിജയന്‍, അപര്‍ണ ബാലമുരളി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എ ആര്‍ റഹ്‌മാന്‍ സിനിമയ്ക്കായി സംഗീതം ഒരുക്കുന്നു.
 
സണ്‍ പിക്ചേഴ്‌സ് ആണ് ചിത്രം നിര്‍മിക്കുന്നത്. പാ പാണ്ടി എന്ന ചിത്രമാണ് ധനുഷ് ആദ്യമായി സംവിധാനം ചെയ്തത്.2017ല്‍ റിലീസായ സിനിമയുടെ തിരക്കഥയും നിര്‍മാണവും ധനുഷ് തന്നെയായിരുന്നു.രാജ്കിരണ്‍, രേവതി, പ്രസന്ന, മഡോണ സെബാസ്റ്റ്യന്‍, ധനുഷ് തുടങ്ങിയ താരനിര ചിത്രത്തില്‍ ഉണ്ടായിരുന്നു.
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍