ഉത്തരേന്ത്യയിൽ സലാർ സിംഗിൾ സ്ക്രീനിൽ മാത്രം, പ്രഭാസ് ചിത്രത്തെ ഭയന്ന് ഷാറൂഖ്

വ്യാഴം, 21 ഡിസം‌ബര്‍ 2023 (19:24 IST)
സമീപകാലത്തെ ഏറ്റവും വലിയ ബോക്‌സോഫീസ് യുദ്ധത്തിനാണ് നാളെ ഇന്ത്യന്‍ സിനിമ സാക്ഷിയാകുന്നത്. ബോളിവുഡില്‍ നിന്നും രാജ്കുമാര്‍ ഹിറാനി ഷാറൂഖ് ഖാന്‍ ചിത്രമായ ഡങ്കിയും തെലുങ്കില്‍ നിന്ന് പ്രഭാസ് പ്രശാന്ത് നീല്‍ ചിത്രമായ സലാറുമാണ് റിലീസിനെത്തുന്നത്. ഡങ്കി ഇന്ന് തിയേറ്ററുകളില്‍ എത്തിയപ്പോള്‍ നാളെയാണ് സലാര്‍ റിലീസ് ചെയ്യുന്നത്. അതേസമയം ഉത്തരേന്ത്യന്‍ ബെല്‍റ്റില്‍ പ്രഭാസ് ചിത്രത്തെ ഒതുക്കാനുള്ള നടപടികളാണ് ഡങ്കി വിതരണക്കാരില്‍ നിന്നും ഉണ്ടായിരിക്കുന്നത്.
 
സലാര്‍ പാന്‍ ഇന്ത്യന്‍ ചിത്രമായതിനാല്‍ ഉത്തരേന്ത്യയിലും ചിത്രത്തിന് ആവശ്യമായ സ്‌ക്രീനുകള്‍ ലഭിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ സിംഗിള്‍ സ്‌ക്രീനുകളില്‍ മാത്രമെ സലാര്‍ പ്രദര്‍ശിക്കാവു എന്ന നിബന്ധന ഡങ്കിയുടെ വിതരണക്കാരില്‍ നിന്നും വന്നതായി തിയേറ്ററുടമകള്‍ പറയുന്നു. പ്രദര്‍ശനങ്ങളില്‍ നാലെണ്ണം ഡങ്കിയ്ക്കും രണ്ടെണ്ണം സലാറിനും എന്ന രീതിയില്‍ നല്‍കാനാണ് തിയേറ്ററുടമകള്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ എല്ലാ ഷോകളും തങ്ങള്‍ക്ക് തന്നെയായി മാറ്റിവെയ്ക്കണമെന്നാണ് സലാര്‍ വിതരണം ചെയ്യുന്ന കമ്പനിയുടെ ആവശ്യം.
 
സലാറിന് മുന്‍തൂക്കം നല്‍കാന്‍ തങ്ങള്‍ തയ്യാറാണെന്നും എന്നാല്‍ സലാര്‍ പ്രദര്‍ശിപ്പിക്കണമെന്ന് വലിയ വിഭാഗം പ്രേക്ഷകര്‍ ആവശ്യപ്പെടുമ്പോള്‍ ചിത്രത്തെ ഇങ്ങനെ ഒഴിവാക്കുന്നത് ശരിയല്ലെന്നും അനാവശ്യമായ ഇത്തരം മത്സരങ്ങള്‍ ഒഴിവാക്കണമെന്നും തിയേറ്ററുടമകള്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വെബ്ദുനിയ വായിക്കുക